Connect with us

National

129 വര്‍ഷങ്ങള്‍ക്ക് ശേഷം അസമില്‍ ഹേബിയസ് പിയാലിയെ കണ്ടെത്തി

Published

|

Last Updated

ഗുവാഹത്തി| 129 വര്‍ഷങ്ങള്‍ക്ക് ശേഷം അസമില്‍ പാമ്പ് വര്‍ഗത്തില്‍പ്പെട്ട ഉരഗത്തിനെ കണ്ടെത്തി. ഡെറാഡൂണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈല്‍ഡ്‌ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ഗവേഷകരാണ് ആദ്യമായി ഇതിനെ കണ്ടെത്തുന്നത്.

1891ല്‍ ബ്രിട്ടീഷ് തേയില വ്യവസായിയായ സാമുവല്‍ എഡ്വാര്‍ഡ് പേളാണ് അസം കീള്‍ ബാക്ക് എന്ന് അറിയപ്പെടുന്ന ഹേബിയസ് പിയാലിയെ ആദ്യമായി കണ്ടെത്തുന്നത്. അസമിലെ സിബ്‌സാഗര്‍ ജില്ലയില്‍ നിന്നാണ് ഇതിന്റെ രണ്ട് ആണ്‍വര്‍ഗങ്ങളെ സാമുവലിന് ലഭിക്കുന്നത്. ഒന്നിനെ കൊല്‍ക്കത്തയിലെ സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലും മറ്റൊന്നിനെ ലണ്ടന്‍ നാച്ചുറല്‍ മ്യൂസിയത്തിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. അതിന് ശേഷം ഈ ഉരഗവര്‍ഗത്തെ കണ്ടെത്തിയിട്ടില്ല. ഇതിന് വംശനാശം സംഭവിച്ചതായാണ് കരുതിയിരുന്നത്.

2018 സെപ്തംബറില്‍ അസം-അരുണാചല്‍പ്രദേശ് അതിര്‍ത്തിയില്‍ ആദ്യം ലഭിച്ച സ്ഥലത്ത് നിന്ന് 118 കിലോമീറ്റര്‍ അകലെയുള്ള സംരക്ഷിത വനം മേഖലയില്‍ നിന്ന് ആകസ്മികമായാണ് ഇതിനെ കണ്ടെത്തുന്നത്. ജര്‍മനിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന അന്താരാഷട്ര ജേര്‍ണലായ വെര്‍ട്രിേ്രബറ്റ് സുവോളജിയില്‍ ഈ മാസം 26ന് ഇതിനെ കണ്ടെത്തിയത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു.