Connect with us

National

ഡൽഹി വിമാനത്താവളത്തിൽ നിന്ന് കാണാതായ 72 കാരനെ ഗാസിയാബാദിൽ കണ്ടെത്തി 

Published

|

Last Updated

ന്യൂഡൽഹി| ഇന്ദിരാഗാന്ധി ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്ന് കാണാതായ ഹർജിത് സിംഗ് എന്ന 72 കാരനെ ഗാസിയാബാദിലെ ഇന്ദിരാപുരത്ത് നിന്ന് നിന്ന് കണ്ടെത്തി. കസാക്കിസ്ഥാനിൽ നിന്ന് എത്തിയ ഇയാളെ ഗാസിയാബാദിലെ വീട്ടിൽ 14 ദിവസത്തേക്ക് ഹോം കോറന്റൈനിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.

ദിൽഷാട് ഗാർഡൻ നിവാസിയായ ഹർജിത് സിംഗ് ശനിയാഴ്ചയാണ് കസാക്കിസ്ഥാനിലെ അൽമാറ്റിയിൽ നിന്ന് എ ഐ 1916 ഫൈ്‌ലറ്റ് നമ്പറിൽ ഡൽഹിയിൽ എത്തിയത്. തുടർന്ന് ഇയാളെ ഐ ജി ഐ വിമാനത്താവളത്തിലെ ടെർമിനൽ-3 ലെ പരിശോധനാ ഹാളിലെ പ്രവേശന കവാടത്തിൽ നിന്ന് കാണാതാവുകയായിരുന്നു.

വിദേശത്ത് നിന്ന് വരുന്നവർക്ക് ചെയ്യേണ്ട ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച കൊവിഡ് മാർഗനിർദേശങ്ങളും പരിശോധനകളും ഇയാൾ നിരസിച്ചതായാണ് റിപ്പോർട്ട്. തുടർന്ന് ഇയാളെ കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് വീട്ടിൽ കോറന്റൈനിൽ അയച്ചു. യാത്രക്കിടെ ഇയാൾ നൽകിയ ഫോൺ നമ്പറും വിലാസവും നിലവിലില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. സി സി ടി വി ദൃശ്യങ്ങളിലൂടെയാണ് സിംഗ് വിമാനത്താവളത്തിൽ നിന്ന് കടന്ന വാഹനം തിരിച്ചറിഞ്ഞത്. വാഹന നമ്പറിന്റെയും ഇലക്‌ട്രോണിക് സർവലൈൻസും ഉപയോഗിച്ചാണ് ഇയാളെ ഗാസായാബാദിലെ ഇന്ദിരാപുരത്ത് നിന്ന് കണ്ടെത്തിയത്.

ഇന്ത്യൻ പീനൽ കോഡ്, പകർച്ചവ്യാധി നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.