Connect with us

Covid19

കേരള സാങ്കേതിക സര്‍വ്വകലാശാല അവസാന സെമസ്റ്റര്‍ പരീക്ഷ മാറ്റിവെച്ചു

Published

|

Last Updated

കൊച്ചി | കേരള സാങ്കേതിക സര്‍വ്വകലാശാല അവസാന സെമസ്റ്റര്‍ പരീക്ഷ മാറ്റിവെച്ചു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് പരീക്ഷ മാറ്റിവെക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. പരീക്ഷ സമിതി അടിയന്തര യോഗം ചേര്‍ന്ന് തീരുമാനം എടുക്കുകയായിരുന്നു. ജുലൈ ഒന്ന് മുതല്‍ എട്ടാം സെമസ്റ്റര്‍ പരീക്ഷ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് കാലത്ത് പരീക്ഷ നടത്തുന്നതില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്ക പ്രകടിപ്പിച്ചിരുന്നു.

വിദ്യാര്‍ഥികളുടെ ആശങ്ക സംബന്ധിച്ച മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇടപെടുകയും പരീക്ഷ മാറ്റിവെക്കാന്‍ സര്‍വ്വകലാശാല അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ സമിതി തീരുമാനം കൈക്കൊണ്ടത്. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. പുതിയ പരീക്ഷ തീയ്യതി ഉത്തരവിലുണ്ടാകും.