Connect with us

Covid19

ലോകത്ത് കൊവിഡ് മരണം 502,855 കടന്നു; പ്രതിസന്ധിയില്‍ നിന്ന് രക്ഷനേടാനാകാതെ അമേരിക്കയും ബ്രസീലും

Published

|

Last Updated

ന്യൂയോര്‍ക്ക് | കൊവിഡ് മഹാമാരിക്ക് മുമ്പില്‍ മുട്ടുകുത്തി ലോകം. അതിവേഗം വൈറസ് ഓരോ രാജ്യങ്ങളിലും പടരുകയാണ്. വാക്‌സിന്‍ കണ്ടെത്താനായി ലോകം മുഴുവന്‍ പരീക്ഷണം നടക്കുന്നുണ്ടെങ്കിലും വൈറസ് ജീവനുകള്‍ എടുത്തുകൊണ്ടിരിക്കുന്നു. ലോകത്ത് ഇതുവരെ വൈറസ് ബാധിച്ചത് 502,855 പേര്‍ മരണപ്പെട്ടുകഴിഞ്ഞു. ലക്ഷങ്ങള്‍ ആശുപത്രിയില്‍ ജീവനുവേണ്ടി മല്ലടിക്കുകയാണ്. ഇതുവരെ 10,174,205 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ 5,510,586 പേര്‍ രോഗമുക്തി നേടി.

അമേരിക്കയില്‍ 39,000ല്‍ അധികം പേര്‍ക്കും ബ്രസീലില്‍ 28,000ല്‍ അധികം ആളുകള്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.

അമേരിക്കയില്‍ ഇതുവരെ 2,615,703 പേര്‍ക്ക് രോഗം പിടിപെടുകയും 128,237 പേര്‍ മരണപ്പെടുകയും ചെയ്തു. സീലില്‍ 1,319,274 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 57,149 പേരാണ് മരിച്ചത്. റഷ്യയിലും ദക്ഷിണാഫ്രിക്കയിലും 6,000ത്തില്‍ അധികം പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.