Connect with us

Gulf

കാന്തപുരത്തിന്റെ ഇടപെടല്‍; നൂറുകണക്കിന് കര്‍ണാടക സ്വദേശികള്‍ നാടണഞ്ഞു

Published

|

Last Updated

ദുബൈ | ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും മര്‍കസ് ചാന്‍സിലറുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലുകളിലൂടെ നൂറുകണക്കിന് കര്‍ണാടക സ്വദേശികള്‍ നാടണഞ്ഞു. ദുബൈയില്‍ നിന്ന് മര്‍കസ് അലുംനി കണ്ണൂരിലേക്ക് ചാര്‍ട്ട് ചെയ്ത രണ്ട് വിമാനങ്ങളിലായാണ് 374 യാത്രക്കാര്‍ കണ്ണൂര്‍ വിമാനത്താവളം വഴി നാട്ടില്‍ എത്തിയത്.

ജാമിഅ സഅദിയ്യയുടെയും കെ സി എഫ് യു എ ഇ കമ്മിറ്റിയുടെയും അഭ്യര്‍ഥന പ്രകാരം, യുഎ ഇ യില്‍ നിന്ന് നാട്ടില്‍ വരാന്‍ കഴിയാതെ ബുദ്ധിമുട്ടിയ കര്‍ണാടകയിലെ രോഗികള്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍ അടക്കമുള്ള നിരവധി പേര്‍ക്ക് നാട്ടിലെത്താനായത് വലിയ ആശ്വാസമായി.

മാസങ്ങളായി അവസരം കാത്തുകഴിയുന്ന ഇവര്‍ക്കായി കേരള, കര്‍ണാടക സംസ്ഥാന സര്‍ക്കാറുകളുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ചര്‍ച്ചകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ബോര്‍ഡര്‍ അനുമതി ലഭ്യമാക്കി നിരവധി ബസുകള്‍ ഒരുക്കുകയായിരുന്നു മര്‍കസ്.