റിയാദില്‍ കൊവിഡ് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു

Posted on: June 28, 2020 10:20 pm | Last updated: June 29, 2020 at 8:16 am

ദമാം | കൊവിഡ്- 19 ബാധിച്ച് സഊദി അറേബ്യയിലെ റിയാദില്‍ ചികിത്സയിലായിരുന്ന ആലപ്പുഴ പുന്നപ്ര സ്വദേശി മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്തില്‍ വാടക്കല്‍ സ്വദേശി ജാക്‌സണ്‍ ജോസഫ് (53) ആണ് റിയാദിലെ മുസാഹ്മിയ ജനറല്‍ ആശുപത്രിയില്‍ വെച്ച് മരിച്ചത്.

കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ജൂണ്‍ 14നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുസാഹ്മിയയില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ഷെര്‍ളി, മൂന്ന് മക്കളുണ്ട്.