കൊവിഡ് നിർദേശങ്ങൾ ലംഘിച്ച് കല്യാണം; പങ്കെടുത്തവരിൽ 15 പേർക്ക് കൊവിഡ്

Posted on: June 28, 2020 11:32 am | Last updated: June 28, 2020 at 12:05 pm

ജയ്പൂർ | സർക്കാറിന്റെ കൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കാതെ 50ലേറെ പേരെ വിളിച്ച് നടത്തിയ കല്യാണത്തിൽ പങ്കെടുത്ത 15 പേരുടെ പരിശോധനാഫലം പോസിറ്റീവ്. ഒരാൾ മരിച്ചതായും റിപ്പോർട്ടുകളുണ്ട്.

രാജസ്ഥാനിലെ ഭദാദ മോഹല്ലയിലുള്ള ഘിശുലാൽ രതി എന്നയാളാണ് ഇദ്ദേഹത്തിന്റെ മകന്റെ കല്യാണം ഈ മാസം 13ന് മാർഗനിർദേശങ്ങൾ കാറ്റിൽപ്പറത്തി ആർഭാടമായി നടത്തിയത്. വിവാഹച്ചടങ്ങുകൾക്ക് ശേഷം രോഗലക്ഷണങ്ങൾ കാണിച്ച 15 പേരിൽ നടത്തിയ പരിശോധനാഫലം പോസിറ്റീവ് ആകുകയായിരുന്നു. ഘിശുലാലിനെതിരെ പകർച്ചവ്യാധി ആക്ട് പ്രകാരം ഈ മാസം 22ന് തന്നെ കേസെടുത്തിരുന്നതായി ജില്ലാ കലക്ടർ അറിയിച്ചു.

പരിപാടിയിൽ പങ്കെടുത്തവർക്ക് ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്താനും മതിയായ ചികിത്സ നൽകാനുമായി 6,26,600 രൂപ സർക്കാറിന് ചെലവായതായും ഈ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിക്ഷേപിക്കാൻ വീട്ടുകാരോട് നിർദേശിച്ചതായും അദ്ദേഹം പറഞ്ഞു.

ALSO READ  മുസ്ലിം രോഗികള്‍ക്ക് ചികിത്സ നല്‍കരുതെന്ന് സ്വകാര്യ ആശുപത്രിയിലെ വാട്‌സാപ്പ് ഗ്രൂപ്പ് ചാറ്റ്; രാജസ്ഥാന്‍ പോലീസ് കേസെടുത്തു