Connect with us

National

വിശപ്പിനേക്കാള്‍ നല്ലത് കൊറോണ വൈറസ് : കുടിയേറ്റ തൊഴിലാളികള്‍

Published

|

Last Updated

ലക്‌നൗ| വിശപ്പിനേക്കാള്‍ ഭേദം കൊവിഡ് വന്ന് മരിക്കുന്നതാണ് നല്ലതെന്ന് യു പിയിലെ ഒരു പറ്റം കുടിയേറ്റ തൊഴിലാളികള്‍ പറയുന്നു. കൊവിഡ് മഹാമാരി ഇന്ത്യയിലെ ഓരോ ജനങ്ങളുടെയും ജീവിതത്തെ എങ്ങനെ ബാധിച്ചുവെന്നതാണ് ഈ വാക്കുകള്‍ കാണിച്ചു തരുന്നത്.

മഹാമാരിയില്‍ സര്‍ക്കാര്‍ പ്രഖാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് നിരവധി കുടിയേറ്റക്കാര്‍ മറ്റൊന്നും ആലോചിക്കാതെ സ്വന്തം നാട്ടിലേക്ക് വണ്ടികയറിയിരുന്നു. എന്നാല്‍ മാസങ്ങള്‍ നീണ്ട ലോക്ക്ഡൗണ്‍ സാധരണക്കാരുടെ ജീവിതത്തെ സാരമായി ബാധിച്ചു തുടങ്ങി.

സര്‍ക്കാര്‍ നല്‍കുന്ന റേഷന്‍കൊണ്ട് കുടുംബം മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് പലരും. ഇത് യു പിയിലെ മാത്രം പ്രശ്‌നമല്ല. ഇന്ത്യയിലെ ഒരോ സംസ്ഥാനത്തെയും പ്രശ്‌നമാണ്. ഇന്ത്യയില്‍ കൊവിഡ് വ്യാവപനം വര്‍ധിക്കുകയും സാമ്പത്തിക വളര്‍ച്ച തകരുകയു ചെയ്തു കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ലോക്ക്ഡൗണ്‍ കാലത്ത് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഉത്തര്‍പ്രദേശില്‍ മടങ്ങിയെത്തിയ 30 ലക്ഷം കുടിയേറ്റ തൊഴിലാളികളില്‍ പലരും ജോലിയിലേക്ക് മടങ്ങിപോകാന്‍ തയ്യാറെടുക്കുകയാണ്. സാമ്പത്തിക ബാധ്യതയും പട്ടിണിയും കൊവിഡിന് മുന്നില്‍ അവര്‍ക്ക് തടസ്സമല്ല.

കിഴക്കന്‍ യു പിയിലെ ദിയോരയിലെ സര്‍ക്കാര്‍ ബസ്സ്റ്റാന്‍ഡിന് 50 കിലോ മീറ്റര്‍ അകലെയുള്ള ഗൊരഖ്പൂര്‍ റെയില്‍വേസ്റ്റഷനില്‍ നിന്ന് മഹരാഷട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ടെന്ന് തൊഴിലാളികളായ ദിവാകര്‍ പ്രസാദും ഖുര്‍ഷിദ് അന്‍സാരിയും പറയുന്നു.

ഇവിടെ നിന്ന് നിരവധി തൊഴിലാളികളാണ് ജോലി സ്ഥലത്തേക്ക് തിരികെ പോകുന്നതിനായി ട്രെയിന്‍ കാത്ത് നില്‍ക്കുന്നതെന്നും അവര്‍ പറയുന്നു. ഇരുവരും തരികെ ജോലിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. മുംബൈയിലെ ഒരു ഫാക്ടറിയിലാണ് അന്‍സാരി ജോലി ചെയ്യുന്നത്. തന്റെ വലിയ ടൈലറിംഗ് യൂണിറ്റ് അടച്ചിട്ടിരിക്കുയാണൈന്നും ഒരു മാസം മുമ്പാണ് താന്‍ നാട്ടിലേക്ക് മടങ്ങിയതെന്നും അന്‍സാരി പറയുന്നു. യു പിയില്‍ തൊഴില്‍ ലഭിച്ചിരുന്നെങ്കില്‍ താന്‍ മടങ്ങിപോകില്ലായിരുന്നു. എന്റെ കമ്പനി ഇത് വരെ തുറന്നിട്ടില്ലെങ്കിലും മറ്റ് ജോലികള്‍ കണ്ടെത്താന്‍ കഴിയുമെന്നതിനാലാണ് തിരികെ പോകുന്നത്. വിശപ്പിനേക്കാള്‍ നല്ലത് കൊറോണയാണ്. വിശപ്പ് കൊണ്ട് മക്കള്‍ മരിക്കുന്നതിനേക്കാള്‍ നല്ലത് കൊറോണവൈറസ് വന്ന് താന്‍ മരിക്കുന്നതാണെന്നും അന്‍സാരി പറഞ്ഞു. ഇത് അന്‍സാരിയുടെ മാത്രം വാക്കുകളല്ല. മറ്റ് പല തൊഴിലാളികളുടെയു വാക്കുകളാണ്.

കൊല്‍ക്കത്തയിലെ ഒരു സ്ഥാപനത്തിലെ ടെക്‌നീഷ്യനാണ് പ്രസാദ്. ഹോളിയോടനുബന്ധിച്ച് നാട്ടിലെത്തിയതാണ് അദ്ദേഹം. എന്നാല്‍ ലോക്ക്ഡൗണ്‍മൂലം തിരികെ പോകാന്‍ സാധിച്ചില്ല. അദ്ദേഹത്തിന്റെ സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചതിനാല്‍ തിരികെ പോകുകയാണ്. തന്റെ ഭാര്യയും മക്കളെയും അടങ്ങുന്ന കുടുംബത്തെ സഹായിക്കുന്നതിനായി. എനിക്ക് ഭയമുണ്ട്. താന്‍ പോയില്ലെങ്കില്‍ തന്റെ കുടുംബം എങ്ങനെ ഭക്ഷണം കഴിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു.
യു പി സര്‍ക്കാര്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് ജോലി വാഗ്ദാനം ചെയ്തിട്ടും അവര്‍ തിരികെ പോകുകയാണ്. എം എന്‍ ആര്‍ ജി എയുടെ കീഴില്‍ സര്‍ക്കാര്‍ നിരവധി പോര്‍ക്ക് തൊഴില്‍ നല്‍കിയട്ടുണ്ടെന്ന് അവാകശപ്പെടുന്നുവെങ്കിലും പല തൊഴിലാളികളും ജോലിസ്ഥലത്തേക്ക് തിരികെ പോകാനുള്ള ശ്രമത്തിലാണ്.

സിദ്ധാര്‍ഥ് നഗറിലെയും കുടിയേറ്റ തൊഴിലാളികള്‍ തിരികെ പോകാനുള്ള ഒരുക്കത്തിലാണ്. യു പിയില്‍ ജോലി ഇല്ലാത്തതിനാല്‍ മുംബൈയിലേക്ക് പോകുയാണെന്നും അവിടെ നല്ല പണം ലഭിക്കുമെന്നും എ സി ടെക്‌നീഷ്യനായ മൊഹമ്മദ് ആബിദ് പറയുന്നു. സര്‍ക്കാര്‍ റേഷന്‍ നല്‍കുന്നുണ്ടെങ്കിലും മറ്റ് ചെലവുകള്‍ കുടുംബത്തില്‍ ധാരളമുണ്ട്. എം എന്‍ ആര്‍ ജി എയുടെ കീഴില്‍ ജോലി ലഭിക്കുന്നില്ലെന്നും തൊഴിലാളികള്‍ പറയുന്നു. അതേസമയം,ലക്ഷകണക്കിന് തൊഴിലാളികള്‍ ഇപ്പോഴും യു പിയില്‍ തന്നെ തുടരുകയാണെങ്കിലും റിസ്‌ക് എടുക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് അവര്‍ പറയുന്നു.

---- facebook comment plugin here -----

Latest