കുവൈത്തില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു

Posted on: June 28, 2020 9:14 am | Last updated: June 28, 2020 at 5:11 pm

കുവൈത്ത് സിറ്റി | കുവൈത്തിലെ കബദ് റോഡിലുണ്ടായ കാറപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. ഒരാള്‍ക്ക് സാരമായി പരുക്കേറ്റു. ഇയാളെ അല്‍-ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കബദ് ഫയര്‍ സ്റ്റേഷനു മുമ്പിലായി കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം.

അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.