Connect with us

National

യു പിയില്‍ ദുരന്തം വിതച്ച് ഇടിമിന്നല്‍; 24 പേര്‍ മരിച്ചു

Published

|

Last Updated

ലക്‌നൗ | ഉത്തര്‍ പ്രദേശില്‍ കഴിഞ്ഞ രാത്രിയുണ്ടായ ഇടിമിന്നലില്‍ 24 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഉന്നാവോ, റായ്ബറേലി, കാന്‍പുര്‍, പിലിബിത്, ഗോണ്ട എന്നിവിടങ്ങളിലാണ് ഇടിമിന്നല്‍ ആളപായമുണ്ടാക്കിയതെന്ന് യു പി ദുരിതാശ്വാസ വകുപ്പ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ പറഞ്ഞു. ഉന്നാവോയിലെയും റായ്ബറേലിയിലെയും ചില കുടിലുകള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്. മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് ഹര്‍ദോയി-ഉന്നാവോ പാതയില്‍ ഗതാഗത സ്തംഭനമുണ്ടായി. മരങ്ങള്‍ നീക്കി ഗതാഗതം പുനസ്ഥാപിച്ചതായി കലക്ടര്‍ പറഞ്ഞു.

അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താനും ദുരിതാശ്വാസമെത്തിക്കാനും ഇടിമിന്നല്‍ ദുരന്തബാധിത ജില്ലകളിലെ കലക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയതായി പ്രിന്‍സിപ്പല്‍ സെക്രട്ടറി അവനിഷ് അവസ്തി അറിയിച്ചു.