Connect with us

Covid19

സഊദിയില്‍ കൊവിഡ് മരണം 1,500 കടന്നു

Published

|

Last Updated

ദമാം | ഇരുപത്തിനാല് മണിക്കൂറിനിടെ 37 പേര്‍ കൂടി മരിച്ചതോടെ സഊദി അറേബ്യയില്‍ കൊവിഡ്- 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1,500 കവിഞ്ഞു. പുതിയതായി 3,927 പോസിറ്റീവ് കേസുകള്‍ കൂടി ഉണ്ടായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ പോസിറ്റീവ് കേസുകളുടെ എണ്ണം 178,504 ആയി ഉയര്‍ന്നു.

റിയാദ് (16), മക്ക (9), ജിദ്ദ (3), ദമാം (2), ത്വാഇഫ് (2), അല്‍ ഹുഫൂഫ് (1), ഖത്വീഫ് (1), അല്‍ മുബറസ് (1), തബൂക്ക് (1), ഹുറൈംല (1) എന്നിവിടങ്ങളിലാണ് പുതുതായി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊവിഡ് മരണങ്ങളുടെ എണ്ണം 1,511 ആയി ഉയര്‍ന്നു. 54,865 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 2,283 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

കിഴക്കന്‍ പ്രവിശ്യയിലെ ഹുഫൂഫില്‍ രോഗബാധിതരുടെ എണ്ണം വീണ്ടും വര്‍ധിച്ചിട്ടുണ്ട്. ഇരുപത്തിനാല് മണിക്കൂറിനിടെ ഇവിടെ 535 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മക്ക 408, ദമാം 399, അബഹ 234, ഖമീസ് മുശൈത്ത് 209, തായിഫ് 203, റിയാദ് 181, ജിദ്ദ 171, അല്‍ ഖത്തീഫ് 160, മദീന 130, അല്‍ ഖോബാര്‍ 108 എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗബാധിതരെ കണ്ടെത്തുന്നതിനായി രാജ്യത്ത് 1500516 പി സി ആര്‍ ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്.

ജിദ്ദ 472, മക്ക 406, റിയാദ് 268, മദീന 87, ദമാം 64, അല്‍ ഹുഫൂഫ് 41, ത്വാഇഫ് 26, തബൂക്ക് 15, ബുറൈദ 12, അല്‍ ഖത്വീഫ് 11, അല്‍ ഖോബാര്‍ 10, ജിസാന്‍ 9, ബീഷ 7, അറാര്‍ 7, അല്‍ ഖുവയ്യ 7, അല്‍ മുബറസ് 7, സബ്യ 6, ഹഫര്‍ അല്‍ ബാത്തിന്‍ 6, അബഹ 5, അല്‍ ബാഹ 4, വാദി അല്‍ ദവാസിര്‍ 4, നാരിയ 3, ജുബൈല്‍ 3, ഖുന്‍ഫുദ 3, ഹാഇല്‍ 3, ഖമീസ് അല്‍ മുശൈത്ത് 3, ഹുറൈംല 3, യാമ്പു 2, സുലൈയില്‍ 2, മഹായില്‍ 2, സകാക അല്‍ ബദാഇ, റഫ്ഹ, അല്‍ഖര്‍ജ്, ബൈശ്, നജ്‌റാന്‍, ഉനൈസ എന്നിവിടങ്ങളില്‍ ഒന്ന് വീതം; എന്നിങ്ങനെയാണ് രാജ്യത്തെ മരണ സംഖ്യ.