Connect with us

Covid19

പുതിയ കൊവിഡ് കേന്ദ്രത്തിൽ അരവിന്ദ് കെജ്രിവാളും അമിത് ഷായും ഇന്ന് പരിശോധന നടത്തും

Published

|

Last Updated

ന്യൂഡൽഹി| കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഛത്തർപൂരിലെ പുതിയ കൊവിഡ് കെയർ സെന്റർ ഇന്ന് പരിശോധിക്കും. ഇന്നലെ പ്രവർത്തനം ആരംഭിച്ച നിലവിൽ 2,000 കിടക്കകളുള്ള സർദാർ പട്ടേൽ കൊവിഡ് കെയർ സെന്ററിൽ ഇന്തോ-ടിബറ്റൻ ബോർഡർ ഫോഴ്‌സിലെ ആരോഗ്യപ്രവർത്തകരും ജീവനക്കാരായുണ്ട്.

ആത്മീയ കേന്ദ്രമായ രാധ സോമി ബിയാസിന്റെ വസ്തുവിൽ നിർമിച്ച വിശാലമായ കേന്ദ്രം സന്ദർശിക്കാൻ കഴിഞ്ഞയാഴ്ച കെജ്രിവാൾ ഷായെ ക്ഷണിച്ചിരുന്നെങ്കിലും ഇന്നാണ് അദ്ദേഹം ഇവിടെയെത്തുക. കൊവിഡ് രോഗികളെ പരിചരിക്കുന്നതിനായി കരസേന, കാവൽ അതിർത്തി സേന എന്നിവിടങ്ങളിൽ നിന്നുള്ള ആരോഗ്യ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് അമിത് ഷാ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. തന്റെ ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചിട്ടുണ്ടെന്ന് ട്വിറ്ററിലൂടെ അറിയിച്ച ഷാ ഈ മാസം 26നകം ഈ സൗകര്യങ്ങൾ പ്രവർത്തനക്ഷമമാകുമെന്നും വാഗ്ദാനം ചെയ്തിരുന്നു.

വൈറസ് കേസുകൾ വർധിക്കുന്നതിനിടയിൽ ഡൽഹിയിൽ നിർമിച്ച 12,50,000 ചതുരശ്ര അടി വിസ്തീർണമുള്ള ഈ ആത്മീയ കേന്ദ്രത്തിൽ 10,000 കിടക്കകൾ സജ്ജീകരിക്കാനുള്ള സൗകര്യമുണ്ട്. ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും അതിർത്തി കാവൽ സേനയും കേന്ദ്രസായുധ പോലീസ് സേനയും ഉൾപ്പെടെ രണ്ടായിരത്തോളം ജീവനക്കാർ ഇതിന്റെ പ്രവർത്തനത്തിൽ പങ്കാളികളാകും.