Connect with us

International

യൂണിലിവറിന് പിന്നാലെ ലോറിയലും; ഉത്പന്നങ്ങളിൽ ഇനിമുതൽ 'വൈറ്റ്' ഉണ്ടാകില്ല

Published

|

Last Updated

ഫ്രാൻസ്| ലോകത്തിലെ തന്നെ വലിയ കോസ്‌മെറ്റിക് കമ്പനിയായ ലോറിയലിന്റെ ഉത്പന്നങ്ങളിൽ ഇനിമുതൽ ഫെയർ, വൈറ്റ്, ലൈറ്റനിംഗ്, വൈറ്റനിംഗ് എന്നീ വാക്കുകൾ ഉണ്ടായിരിക്കില്ലെന്ന് കമ്പനി വാക്താവ് അറിയിച്ചു. ഫെയർ ആൻഡ് ലവ്‌ലിയിൽ നിന്ന് ഫെയർ എടുത്തുമാറ്റിയ യൂണിലിവർ കമ്പനിയുടെ തീരുമാനത്തിന് പിന്നാലെയാണ് ലോറിയലിന്റെ തീരുമാനവും. ചർമ്മത്തിന്റെ നിറം വർധിപ്പിക്കാൻ സഹായിക്കുന്നു എന്ന് അവകാശപ്പെടുന്ന ഉൽപ്പന്നങ്ങൾക്കെതിരെ വൻ പ്രതിഷേധം ഉയർന്നുവന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

വെളുത്ത നിറത്തിനെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്ന നിരവധി ക്രീമുകൾ വിപണിയിൽ എത്തിക്കുന്ന രണ്ട് ആഗോള കമ്പനികളാണ് ലോറിയലും യൂണിലിവറും. അമേരിക്കയിൽ കറുത്ത വർഗക്കാരനായ ജോർജ് ഫേ്‌ലായിഡിനെ പൊലീസുകാരൻ കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തിൽ പ്രതിഷേധം ആളിക്കത്തിയ സാഹചര്യത്തിലാണ് കമ്പനികളുടെ തീരുമാനം.

ന്യൂട്രജന ക്ലീൻ ആൻഡ് ക്ലിയർ ബ്രാൻഡിന് കീഴിൽ ഏഷ്യയിലും മിടിൽ ഈസ്റ്റിലും വിൽക്കുന്ന സ്‌കിൻ വൈറ്റനിംഗ് ക്രീമുകൾ വിൽക്കുന്നത് നിർത്തുമെന്ന് ജോൺസൺ ആൻഡ് ജോൺസൺ നേരത്തെ പറഞ്ഞിരുന്നു.