Connect with us

Kozhikode

ഉദ്ഘാടനത്തിനൊരുങ്ങി ശരീഅഃ സിറ്റിയുടെ അത്യാധുനിക കെട്ടിടം

Published

|

Last Updated

താമരശ്ശേരി | നോളജ് സിറ്റിയിലെ ശരീഅഃ സിറ്റിക്ക് പുതിയ അത്യാധുനിക കെട്ടിടം സജ്ജമായി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൊണ്ടുവരാവുന്ന എല്ലാ അടിസ്ഥാന അത്യാധുനിക സൗകര്യങ്ങളും സമ്മേളിക്കുന്ന അതികമനീയമായ കെട്ടിടമാണ് അമ്പതിനായിരത്തിലധികം ചതുരശ്രയടിയിൽ ഒരുങ്ങിയിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ കൾച്ചറൽ സെന്ററുമായി ഇരുപത് മീറ്ററോളം വലിപ്പമുള്ള പാലം വഴി ബന്ധിപ്പിക്കുന്ന പുതിയ കെട്ടിടത്തിൽ ആയിരത്തിലധികം വിദ്യാർഥികളെ ഉൾക്കൊള്ളുന്ന വിശാലമായ കോൺഫറൻസ് ഹാൾ, നൂറ് വിദ്യാർഥികൾക്ക് പര്യാപ്തമായ സെമിനാർ ഹാൾ, ഇസ്‌ലാമിക് ആംഫി തിയേറ്റർ, ഹലാൽ റീക്രിയേഷൻ റൂം തുടങ്ങിയ ധാരാളം സൗകര്യങ്ങളുണ്ട്. കൂടാതെ പഠനാന്തരീക്ഷം വികസിപ്പിക്കാനായി റൂഫ് ഗാർഡൻ, രണ്ട് ഏക്കർ സ്ഥലത്ത് ബിലാൽ ബിൻ റബാഹ് ഫ്രൂട്‌സ് ഗാർഡൻ, ഹൈ സ്പീഡ് വൈഫൈ, സമ്പൂർണ ഡിജിറ്റൽ ക്ലാസ് റൂമുകൾ തുടങ്ങിയവയും ഒരുക്കിയിട്ടു
ണ്ട്.

സിമന്റ് പരമാവധി കുറച്ച് മണ്ണിന് പ്രാധാന്യം നൽകിയാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. നോളജ് സിറ്റിയിൽ കൾച്ചറൽ സെന്ററിന്റെ അനുബന്ധമായി വരുന്ന നാല് നിലയിലുള്ള ലൈബ്രറിക്ക് പുറമെ വിശാലമായ ലൈബ്രറിയും അത്യാധുനിക സൗകര്യത്തോടെ ശരീഅഃ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.