Connect with us

Gulf

യാത്രക്കാർക്ക് ഫ്ളൈ ദുബൈയുടെ മാർഗനിർദേശങ്ങൾ

Published

|

Last Updated

ദുബൈ| ദുബൈയുടെ ബജറ്റ് എയർലൈനർ, ഫ്ളൈ ദുബൈ യാത്രക്കാർക്ക് മാർഗ നിർദേശം പുറത്തിറക്കി. പൗരന്മാർക്കും താമസവിസക്കാർക്കും ഒരേപോലെ ഇത് ബാധകം. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ദുബൈയിലേക്ക് കൊണ്ടുവരാൻ പ്രയാസമില്ലെന്നും മാർഗനിർദേശം ചൂണ്ടിക്കാട്ടി.

ദുബൈയിലേക്ക് ഉറ്റവരെ കൊണ്ട് വരുമ്പോൾ
  •  വിസ ആവശ്യകതകൾ ആദ്യം പരിശോധിക്കുക.അവ കൊവിഡ് -19 ന് മുമ്പുള്ള അവസ്ഥക്ക് സമാനമാണ്. 47 രാജ്യങ്ങളിലെ പാസ്പോർട്ട് ഉടമകൾക്കുള്ള വിസ ഓൺ അറൈവൽ സൗകര്യവും ഇതിൽ ഉൾപ്പെടുന്നു.
  •  ആരോഗ്യ പരിരക്ഷക്കു അന്താരാഷ്ട്ര യാത്രാ ഇൻഷുറൻസ് തരപ്പെടുത്തുക.
  •  കൊവിഡ് -19 ലക്ഷണങ്ങളിൽ നിന്ന് മുക്തനാണെന്ന് വ്യക്തമാക്കുന്ന ഒരു ആരോഗ്യ പ്രഖ്യാപന ഫോം പൂരിപ്പിക്കുക.സമ്പർക്ക നിരോധത്തിന്റെയും ചികിത്സയുടെയും എല്ലാ ചെലവുകളും സ്വയം വഹിക്കുമെന്ന് വ്യക്തമാക്കുന്ന ഫോമിൽ ഒപ്പിടുക.
  •  യാത്രക്ക് മുമ്പായി ഒരു പി സി ആർ പരിശോധന നടത്തുക. നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണം. അത് വിമാനത്താവളത്തിൽ കാണിക്കണം.
  • യാത്രക്ക് മുമ്പായി ഒരു പി സി ആർ ടെസ്റ്റ് നടത്താൻ കഴിയുന്നില്ലെങ്കിൽ, ദുബൈ വിമാനത്താവളത്തിൽ എത്തുമ്പോൾ പരിശോധന ഉണ്ടാകും. ഫലം ലഭിക്കുന്നതുവരെ ക്വറന്റൈൻ ആവശ്യമാണ്. ഫലം പോസിറ്റീവ് ആണെങ്കിൽ 14 ദിവസത്തേക്ക് പുറത്തിറങ്ങരുത്.
നാട്ടിൽ നിന്നുള്ള താമസ വിസക്കാർക്ക്
  • മടങ്ങുന്നതിന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) വെബ്‌സൈറ്റിൽ അനുമതിക്കായി അപേക്ഷിക്കുക.
  •  കൊവിഡ് ലക്ഷണങ്ങളിൽ നിന്ന് മുക്തനാണെന്ന് വ്യക്തമാക്കുന്ന ഒരു ആരോഗ്യ പ്രഖ്യാപന ഫോം പൂരിപ്പിക്കുക. ചികിത്സയുടെയും എല്ലാ ചെലവുകളും സ്വയം വഹിക്കുമെന്ന് ഫോമിൽ ഒപ്പിടുക.
ഹ്രസ്വ വിദേശ യാത്ര നടത്തുന്നവർ
  •  യാത്രാ ലക്ഷ്യസ്ഥാനത്ത് എന്തെങ്കിലും നിയന്ത്രണങ്ങൾ നിലവിലുണ്ടോ എന്ന് മനസിലാക്കാൻ IATA വെബ്‌സൈറ്റ് പരിശോധിക്കുക.
  •  മടക്ക ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതുണ്ടെന്ന് ഓർമിക്കുക.
  • ആരോഗ്യ പരിരക്ഷ ഉൾപെടുന്ന അന്താരാഷ്ട്ര യാത്രാ ഇൻഷുറൻസ് വാങ്ങുക.
  •  കൊവിഡിൽ നിന്ന് മുക്തനാണെന്ന് വ്യക്തമാക്കുന്ന ഒരു ആരോഗ്യ പ്രഖ്യാപന ഫോം പൂരിപ്പിക്കുക, ക്വാറന്റൈനിന്റെയും ചികിത്സയുടെയും എല്ലാ ചെലവുകളും സ്വയം വഹിക്കുമെന്ന് വ്യക്തമാക്കുന്ന ഫോമിൽ ഒപ്പിടുക.
    നാട്ടിൽ നിന്ന് ദുബൈയിലെത്തുന്നവർ
  • വിമാനത്താവളത്തിൽ പിസിആർ പരിശോധനക്കു വിധേയരാകുക. (കഴിഞ്ഞ 96 മണിക്കൂറിനുള്ളിൽ ലഭിച്ച നെഗറ്റീവ് ഫലം അവതരിപ്പിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ).
  • പരിശോധനാ ഫലങ്ങൾ ലഭിക്കുന്നതുവരെ ക്വറന്റൈനിൽ പ്രവേശിക്കുക.
  • 14 ദിവസത്തെ സമ്പർക്ക നിരോധ സൗകര്യം ഉറപ്പു വരുത്തുക.
  • പുറപ്പെടുന്നതിന് മുമ്പ് ദുബൈ ഹെൽത് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യുക. കൊവിഡ് -19 – ഡിഎക്‌സ്ബി സ്മാർട് ആപ് (ആപ്പിൾ ആപ് സ്റ്റോറിൽ നിന്നോ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ) ഡൗൺലോഡ് ചെയ്യുക.
  • മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, പതിവായി കൈകഴുകുക.

Latest