Connect with us

National

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല; അസമിൽ 16-കാരൻ ആത്മഹത്യ ചെയ്തു

Published

|

Last Updated

ഗുവാഹത്തി | ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്തതിനെ തുടർന്ന അസമിൽ 16-കാരൻ ആത്മഹത്യ ചെയ്തു. അസമിലെ ചിരാംഗ് ജില്ലയിൽ നിന്നുള്ള ദരിദ്രകുടുംബത്തിലെ അംഗമായ പത്താം ക്ലാസുകാരന് സ്‌കൂൾ അധികൃതർ നടത്തുന്ന ഓൺലൈൻ ക്ലാസുകളിലോ പരീക്ഷകളിലോ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടർന്ന് കുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു.

ലോക്ക്ഡൗണിനെത്തുടർന്ന് മാർച്ചിൽ അസമിലെ സ്വകാര്യ- സർക്കാർ മേഖലയിലെ എല്ലാ സ്‌കൂളുകളും അടച്ചിരുന്നെങ്കിലും സ്മാർട്ട് ഫോൺ ഉപയോഗിച്ചുള്ള ഓൺലൈൻ ക്ലാസുകൾക്കും പരീക്ഷകൾക്കും മുടക്കം വരുത്തിയിരുന്നില്ല. മരിച്ച കുട്ടിയുടെ മാതാവ് ജോലി കണ്ടുപിടിക്കുന്നതിനായി ബെംഗളൂരുവിൽ പോയിരിക്കുകയാണെന്നും പിതാവിന് ജോലിയില്ലെന്നും ചിരാംഗിലെ പോലീസ് ഓഫീസർ പറഞ്ഞു. കുറച്ചു ദിവസം മുമ്പ് തനിക്ക് പഠിക്കാൻ ഫോൺ വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടിരുന്നതായി പിതാവ് പറഞ്ഞു.

ആത്മഹത്യാ കുറിപ്പ് കണ്ടെത്താൻ സാധിച്ചിട്ടില്ല. മൃതദേഹം പ്രാഥമിക നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടു പോയി.