Connect with us

International

കൈയേറിയ പ്രദേശങ്ങളില്‍ ചൈന ഔട്ട്‌പോസ്റ്റുകള്‍ സ്ഥാപിക്കുന്നു: നേപ്പാള്‍

Published

|

Last Updated

കാഠ്മണ്ഡു| നേപ്പാളിന്റെ വടക്കന്‍ പ്രദേശങ്ങള്‍ കൈയേറി ചൈന അതിര്‍ത്തി വികസിപ്പിക്കുകയും നദികളെ ദിശ മാറ്റി ഒഴുക്കുകയും സ്വയംഭരണാധികാരമുള്ള ടിബറ്റന്‍ മേഖലകളിലൂടെ റോഡ് നിര്‍മാണം നടത്തുകയുമാണെന്ന് നേപ്പാള്‍ ആരോപിച്ചു. കാര്‍ഷിക വകുപ്പ് പുറത്ത് വിട്ട രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നേപ്പാളിന്റെ വിവിധ ജില്ലയിലെ പ്രദേശങ്ങള്‍ ചൈന കൈയേറി. നദികളെ ഗതിമാറ്റുന്നത് തുടരുകയാണെങ്കില്‍ ബെയ്ജിംഗിന്റെ വടക്ക്ഭാഗത്തുള്ള പ്രദേശങ്ങള്‍ തങ്ങള്‍ ഏറ്റെടുക്കുമെന്ന് നേപ്പാള്‍ മുന്നറിയപ്പ് നല്‍കി.

നദികള്‍ ഗതിമാറ്റുന്നതോടെ നേപ്പാളിലെ ഏക്കര്‍ കണക്കിന് ഭൂമി നശിച്ചുകൊണ്ടിരിക്കുയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാലക്രമേണ കൈയേറിയ പ്രദേശങ്ങളില്‍ സായുധ സേനയുടെ അതിര്‍ത്തി നിരീക്ഷണ പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ സാധ്യതയുണ്ടെന്നും നേപ്പാള്‍ പറയുന്നു.

ചൈനയുടെ വടക്കുമായി അതിര്‍ത്തി പങ്കിടുന്ന നേപ്പാളിന് 43 കുന്നുകളും മലനിരകളും കിഴക്കും പടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്നു. ഇതാണ് ഇരു രാജ്യങ്ങളുടെയും അതിര്‍ത്തി. വ്യാപരാബന്ധത്തിനായി രണ്ട് രാജ്യങ്ങളുടെയും ഇടയിലായി ആറ് ചെക്‌പോസ്റ്റുകളുണ്ട്. നേപ്പാളിലെ 36 ഹെക്ടറിലായി 11 നദികള്‍ ഒഴുകുന്നുണ്ട്.

36 ഹെക്ടര്‍ ഭൂമി കഴിഞ്ഞ വര്‍ഷം ചൈന കൈയേറിയതായി കെ പി ശര്‍മ ഒലിയുടെ നേതൃതത്തിലുള്ള സര്‍ക്കാര്‍ അറിയിച്ചിരുന്നു. നേപ്പാള്‍ പ്രദേശം ചൈന കൈയേറിയതിനെ തുടര്‍ന്ന് അന്ന് ഒലി സര്‍ക്കാറിനെതിരേ പ്രക്ഷോഭം നടന്നിരുന്നു.

---- facebook comment plugin here -----

Latest