Connect with us

Covid19

കൊവിഡ്: എച്ച് 1 ബി, എച്ച്-4 വിസ അമേരിക്ക ഈ വര്‍ഷം നല്‍കില്ല

Published

|

Last Updated

വാഷിംഗ്ടണ്‍ | കൊവിഡിന്റെ പശ്ചാത്തലത്തില്‍വിദേശ രാജ്യത്ത് നിന്നും ആളുകള്‍ എത്തുന്നത് തടയാന്‍ അമേരിക്ക വിസ നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നു. . എച്ച് -1 ബി, എച്ച് -4 എച്ച് 1 ബി വിസയില്‍ എത്തുന്നവരുടെ ജീവിത പങ്കാളികള്‍ക്ക് നല്‍കുന്നത് അടക്കം വിദേശികള്‍ക്കുള്ള തൊഴില്‍ വിസ ഈ വര്‍ഷം അവസാനം വരെ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പുതിയ കുടിയേറ്റക്കാര്‍ക്ക് “ഗ്രീന്‍ കാര്‍ഡുകള്‍” നല്‍കുന്നത് മരവിപ്പിക്കുകയും ചെയ്തു. നിലവില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന വിദേശികളെ അതി ബാധിക്കില്ലെങ്കിലും പുതുതായി തൊഴില്‍ തേടുന്ന ഇന്ത്യയില്‍ നിന്നടക്കമുള്ള ഐ ടി പ്രൊഫഷണലുകള്‍ക്ക് നിയമങ്ങള്‍ വലിയ തിരിച്ചടിയാകും.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അമേരിക്ക കനത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യങ്ങള്‍ ഇത് ട്രംപ് ഭരണകൂടത്തിനെതിരെ വലിയ വിമര്‍ശങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍. എച്ച് -1 ബി വിസ സമ്പ്രദായം പരിഷ്‌കരിക്കാനും മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റത്തിന്റെ ദിശയിലേക്ക് നീങ്ങാനും ട്രംപ് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് തൊഴില്‍വിസകള്‍ ഈ വര്‍ഷാവസാനം വരെ നിര്‍ത്തിവെച്ച് വൈറ്റ് ഹൗസ് ഉത്തരവിറക്കിയത്.

ഏറ്റവും പ്രഗത്ഭരായ തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കാനും അമേരിക്കക്കാരുടെ ജോലികള്‍ സംരക്ഷിക്കാനുമാണ് കുടിയേറ്റ നയം പരിഷ്‌കരിക്കുന്നത്. പരിഷ്‌കാരങ്ങള്‍ അനുസരിച്ച്, എച്ച് -1 ബി പദ്ധതി ഏറ്റവും ഉയര്‍ന്ന വേതനം വാഗ്ദാനം ചെയ്യുന്ന തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കും, ഉയര്‍ന്ന വൈദഗ്ധ്യമുള്ള അപേക്ഷകരെ പ്രവേശിപ്പിക്കുമെന്ന് ഉറപ്പാക്കുന്നുവെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

അമേരിക്കന്‍ തൊഴിലാളികളെ മാറ്റി കുറഞ്ഞ ചെലവില്‍ വിദേശ തൊഴിലാളികളെ നിയമിക്കാന്‍ യു എസിലെ തൊഴിലുടമകളെ അനുവദിച്ച പഴുതുകളും ട്രംപ് ഭരണകൂടം ഈ പരിഷ്‌കരണത്തിലൂടെ അടക്കും.

Latest