National
ഇന്ത്യ, ചൈന, റഷ്യ വിദേശകാര്യ മന്ത്രിമാരുടെ യോഗം ഇന്ന്

മോസ്‌കോ | അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ, ചൈന, റഷ്യ വിദേശ കാര്യ മന്ത്രിമാരുടെ യോഗം ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടക്കും. ചര്‍ച്ചയില്‍ പ്രധാനമായും ആഗോള തലത്തിലെ കൊവിഡ് സാഹചര്യമാണ് ഉയരുക. എന്നാല്‍ ഇതിനേക്കാള്‍ നിര്‍ണായകമായ അതിര്‍ത്തിയിലെ സംഘര്‍ഷ വിഷയം ഇന്ത്യക്കും ചൈനക്കും പിന്നിലുണ്ട്. ഇത് യോഗത്തില്‍ ഉന്നയിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം നടന്ന സൈനിക കമാന്‍ഡര്‍മാരുടെ യോഗത്തില്‍ വലിയ പുരോഗതിയൊന്നും ഉണ്ടായിരുന്നില്ല.
അതിര്‍ത്തിയില്‍ ഇരു രാജ്യത്തിന്റേയും സൈനിക വിന്യാസം കൂടുതല്‍ ശക്തമായതാണ് റിപ്പോര്‍ട്ട്. ഈ വിഷയത്തില്‍ റഷ്യയുടെ നിലപാടും ശ്രദ്ധേയമാകും.
ഇരു രാജ്യങ്ങളേയും അനുനയിപ്പിക്കാന്‍ റഷ്യ ഒരു പ്രാഥമിക ചര്‍ച്ച നടത്തിയെങ്കിലും ഇത് പരാജയമാണെന്നാണ് റിപ്പോര്‍ട്ട്. റഷ്യ ക്ഷണിച്ചിട്ടാണ് യോഗത്തില്‍ പങ്കെടുക്കുന്നതെന്ന് ഇന്ത്യ നിലപാട് അറിയിച്ചു കഴിഞ്ഞു.
അതേസമയം കഴിഞ്ഞ ആഴ്ച ഗല്‍വാനില്‍ നടന്ന സംഘര്‍ഷത്തില്‍ തങ്ങളുടെ കമാന്‍ഡിംഗ് ഓഫീസറും കൊല്ലപ്പെട്ടതായി ചൈന ചര്‍ച്ചയില്‍ സമ്മതിച്ചു. ഇതാദ്യമായാണ് കമാന്‍ഡിംഗ് ഓഫീസര്‍ കൊല്ലപ്പെട്ട കാര്യം ചൈന തുറന്നു സമ്മതിക്കുന്നത്. ഇതിനിടെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി റഷ്യയിലെത്തിയ ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് റഷ്യയുടെ 75-ാം വിജയദിന പരേഡില്‍ അതിഥിയായി പങ്കെടുക്കും.