Connect with us

Saudi Arabia

ഒരാഴ്ചക്കിടെ യമനില്‍ നീക്കം ചെയ്തത് 1,112 മൈനുകള്‍

Published

|

Last Updated

സന്‍ആ |ഒരാഴ്ചക്കിടെ യമനില്‍ നിന്നും സഊദി പ്രോജക്ട് ഫോര്‍ ലാന്‍ഡ്മൈന്‍ ക്ലിയറന്‍സ് (മസം) 1,112 മൈനുകള്‍ നീക്കം ചെയ്തതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന യമനിലെ ഹൂത്തി മലീഷികള്‍ നേരത്തെ കൈവശം വെച്ചിരുന്ന പ്രദേശങ്ങളായ മാആരിബ്, ഏദന്‍, സന, തായ്‌സ് എന്നിവിടങ്ങളില്‍ നിന്നാണ് സഊദി “മാസം” പ്രോജക്റ്റ് ഉദ്യോഗസ്ഥരും , അന്താരാഷ്ട്ര മൈന്‍ റിമൂവിങ് വിദഗ്ധരും ചേര്‍ന്ന് മൈനുകള്‍ കണ്ടെത്തിയത് . പദ്ധതി ആരംഭിച്ചത് മുതല്‍ ഇതുവരെ 170,546 മൈനുകളാണ് സംഘം കണ്ടെത്തിയിരിക്കുന്നത് . കണ്ടെത്തിയവയില്‍ അത്യുഗ്ര ശേഷിയുള്ളവയും ഉള്‍പ്പെടും

2014 ല്‍ യമനില്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചതോടെ നൂറുകണക്കിന് ആളുകള്‍ മൈന്‍ പൊട്ടിത്തെറിച്ച് മരിക്കുകയും നിരവധിപേര്‍ക്ക് അംഗവൈകല്യം സംഭവിക്കുകയും ചെയ്തു. മരിച്ചവരില്‍ അധികപേരും സാധാരണക്കാരാണ് . ഇറാന്‍ പിന്തുണയുള്ള ഹൂത്തി മലീഷികള്‍ യമനില്‍ 1.1 ദശലക്ഷത്തിലധികം മൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ തിരച്ചില്‍ തുടരുമെന്നും പ്രോജക്റ്റ് ഡയറക്ടര്‍ അറിയിച്ചു

Latest