Connect with us

Saudi Arabia

സഊദിയില്‍ കൊവിഡ് മുക്തിനേടിയവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു

Published

|

Last Updated

ദമാം  | സഊദിയില്‍ തിങ്കളാഴ്ച ആശ്വാസ ദിനമായിരുന്നു. ഇരുപത്തിനാലുമണിക്കൂറിനിടെ 4,045 പേര്‍ കൂടി കൊവിഡ് മുക്തരായായതോടെ കൊവിഡ് മുക്തിനേടിയവരുടെ എണ്ണം 105,175 ആയി ഉയര്‍ന്നു

3,393 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്‌
. ചികിത്സയില്‍ കഴിയുകയായിരുന്ന 40 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1,307 ആയി. 54,523 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത് . ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ റിയാദിലാണ്, 438 പേര്‍. ജിദ്ദ 388 , മക്ക 269 , അല്‍ -ഹഫൂഫ് 183, ദമാം 345, ഖത്തീഫ് 217, മദീന 169, ഖമിസ് മുഷൈത്ത് 150, തായിഫ് 121 എന്നിങ്ങനെയാണ് പുതുതായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ റിയാദിലാണ് ,17,629 പേര്‍ . മക്ക 5,472, ജിദ്ദ 4,632, ദമാം 3,510 , അല്‍ ഹുഫൂഫ് 2,482 , അല്‍ഖതീഫ് 2,236, അല്‍ഖോബാര്‍ 1,992 ,മദീന 1,809,തായിഫ് 1,209 എന്നിങ്ങനെയാണ് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയില്‍ കഴിയുന്നത് സംബന്ധിച്ച കണക്ക്