Connect with us

Saudi Arabia

സഊദിയില്‍ കൊവിഡ് ബാധിച്ച് നഴ്സ് ഉള്‍പ്പെടെ രണ്ട് മലയാളികള്‍ മരിച്ചു

Published

|

Last Updated

ദമാം  | സഊദിയില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. ഒരാള്‍ ദമാമിലെ അല്‍ ഹസ്സയിലും മറ്റൊരാള്‍ റിയാദിലുമാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 85 ആയി ഉയര്‍ന്നു

ദമാം അല്‍ ഹസയില്‍ നഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്ന കോതമംഗലം കീരംപാറ സ്വദേശിനി തെക്കേക്കുടി വീട്ടില്‍ ബിജി ജോസ് (52 ), റിയാദില്‍ കൊല്ലം പത്തനാപുരം പട്ടാഴി സ്വദേശി രാമചന്ദ്രന്‍ ആചാരി (63) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ 25 വര്‍ഷമായി ആരോഗ്യ രംഗത്ത് സേവനം ചെയ്തുവരികയാരുന്നു ബിജി ജോസ്. ചുമയും ശ്വാസ തടസവും മൂലം മൂന്നാഴ്ച മുന്‍പാണ് അല്‍ഹസ്സ കിംഗ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ന്യൂമോണിയ ബാധിക്കുകയും ചെയ്തിരുന്നു . തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയവെയാണ് മരണം
ഭര്‍ത്താവ്: ജോസ്. രണ്ട് മക്കളുണ്ട്.
അല്‍ ഹസ കിംഗ് ഫഹദ് ആശുപത്രി മോച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി അല്‍ഹസ്സയില്‍ സംസ്‌കരിക്കും

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് റിയാദിലെ അല്‍ജസീറ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു രാമചന്ദ്രന്‍ ആചാരി. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് രാവിലെയാണ് മരിച്ചത്. കേളി കലാസാംസ്‌കാരിക വേദി അംഗമായിരുന്നു.
ഭാര്യ: രാധാമണി മക്കള്‍ : സുനില്‍, ഷിനി , മരുമകന്‍ :അഭിലാഷ്