Connect with us

Uae

അബൂദബിയിലേക്കുള്ള പ്രവേശന വിലക്ക് ഒരാഴ്ചത്തേക്കു കൂടി നീട്ടി

Published

|

Last Updated

അബൂദബി | മറ്റു എമിറേറ്റില്‍ നിന്നും അബൂദബിയിലേക്കുള്ള പ്രവേശന വിലക്ക് ഒരാഴ്ചത്തേക്കു കൂടി നീട്ടി. എന്നാല്‍ അബൂദബിക്കുള്ളില്‍ മേഖലാ സഞ്ചാര നിയന്ത്രണം പിന്‍വലിച്ചു. നാളെ രാവിലെ 6 മുതല്‍ അല്‍ദഫ്‌റ, അല്‍ഐന്‍ എന്നിവിടങ്ങളിലുള്ളവര്‍ക്ക് അബൂദബിയിലേക്കു പ്രവേശിക്കാന്‍ അനുമതി വേണ്ട. ഇതര എമിറേറ്റില്‍നിന്നുള്ള ചരക്കുനീക്കം തടയില്ല. പ്രത്യേക അനുമതിയുള്ളവരെയും കടത്തിവിടും. അബൂദബിയില്‍ നിന്ന് മറ്റു എമിറേറ്റിലേക്കു പോകാനും അനുവദിക്കും. പക്ഷേ അബുദബി പോലീസില്‍നിന്നുള്ള മൂവിങ് പെര്‍മിറ്റ് ഇല്ലാതെ തിരിച്ചുവരാന്‍ സാധിക്കില്ല.

ഇതേസമയം രാത്രി 10 മുതല്‍ രാവിലെ 6 വരെ അണുവിമുക്ത പദ്ധതി പുരോഗമിക്കുന്നതിനാല്‍ സഞ്ചാര നിയന്ത്രണം തുടരും. തൊഴിലാളികള്‍ അബുദാബിയിലേക്കു വരുന്നതിനും പോകുന്നതിനുമുള്ള വിലക്കുണ്ട്. ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതിയുടെയും അബുദബി ആരോഗ്യവിഭാഗത്തിന്റെയും അബൂദബി പോലീസിന്റെയും തീരുമാനം അനുസരിച്ചാണിത്.

---- facebook comment plugin here -----

Latest