Connect with us

National

ചൈന അതിര്‍ത്തിയിലെ റോഡ് നിര്‍മാണം വേഗത്തിലാക്കാന്‍ കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ 32 റോഡുകളുടെ നിര്‍മാണം വേഗത്തിലാക്കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. അതിര്‍ത്തിയിലെ റോഡ് പദ്ധതികള്‍ പുനരവലോകനം ചെയ്തതിന് ശേഷമാണ് ഈ തീരുമാനം. ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായ പശ്ചാത്തലത്തിലാണിത്.

ആഭ്യന്തര മന്ത്രാലയം നടത്തിയ ഉന്നതതല യോഗത്തിലാണ് തീരുമാനം. കേന്ദ്ര പൊതുമരാമത്ത് വകുപ്പ് (സി പി ഡബ്ല്യു ഡി), ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബി ആര്‍ ഒ), ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐ ടി ബി പി) പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ 32 റോഡ് പദ്ധതികള്‍ വേഗത്തിലാക്കുമെന്നും ബന്ധപ്പെട്ട എല്ലാ ഏജന്‍സികളും ഇതിന് സഹകരിക്കുമെന്നും യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Latest