Connect with us

National

നമ്മുടെ സൈനികരെ കൊന്നു, പ്രദേശം പിടിച്ചെടുത്തു; എന്നിട്ടും ചൈന മോദിയെ പുകഴ്ത്തുന്നതെന്തിനെന്ന് രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി |ഗാല്‍വന്‍ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വിറ്ററില്‍ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലഡാക്കിലെ ഏറ്റുമുട്ടലിനിടെ ചൈന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യമാണ് രാഹുല്‍ ട്വിറ്ററില്‍ ഉന്നയിച്ചത്. ചൈന ഒരു ഇന്ത്യന്‍ പ്രദേശവും പിടിച്ചെടുക്കുകയോ അതിര്‍ത്തി കടക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി മോദി വെള്ളിയാഴ്ച നടത്തിയ ഓള്‍ പാര്‍ട്ടി യോഗത്തില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. പ്രധാനമന്ത്രി ഇന്ത്യന്‍ പ്രദേശം ചൈനക്കാര്‍ക്ക് വിട്ടുകൊടുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ചൈനീസ് മുഖപത്രമായ ഗ്ലോബല്‍ ടൈംസില്‍ മോദിയെ പ്രശംസിച്ചതിനെക്കുറിച്ചുള്ള വാര്‍ത്താ റിപ്പോര്‍ട്ടും ഇന്ന് ഗാന്ധി ട്വീറ്റിനൊപ്പം പോസ്റ്റ് ചെയ്തു. ഇതിനോടൊപ്പമുള്ള ട്വീറ്റില്‍, “ചൈന ഞങ്ങളുടെ സൈനികരെ കൊന്നു. ചൈന ഞങ്ങളുടെ ഭൂമി ഏറ്റെടുത്തു. പിന്നെ, ഈ പോരാട്ടത്തിനിടെ ചൈന മോദിയെ പ്രശംസിക്കുന്നത് എന്തുകൊണ്ടാണ്? എന്ന ചോദ്യവും രാഹുല്‍ ഉന്നയിക്കുന്നുണ്ട്.
ഇന്നലെ പ്രസിദ്ധീകരിച്ച “”ഇന്ത്യക്ക് അറിയാം ചൈനയുമായി യുദ്ധം ചെയ്യാന്‍ കഴിയില്ലെന്ന് ” എന്ന തലക്കെട്ടിലുള്ള ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകാതിരിക്കാന്‍ പ്രധാനമന്ത്രി മോദി വാക്കുകള്‍ കൊണ്ട് കളിക്കുകയാണെന്നും വിദഗ്ധരെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സൈനിക ബലത്തില്‍ മാത്രമല്ല, ആകെയും അന്തര്‍ദ്ദേശീയവുമായ സ്വാധീനം ചൈനക്ക് ഇന്ത്യയേക്കാള്‍ മികച്ചതാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

---- facebook comment plugin here -----

Latest