Connect with us

Sports

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അസോസിയേഷനിലെ ഏഴ് പേര്‍ക്ക് കൊവിഡ്

Published

|

Last Updated

ജോഹന്നസ്ബര്‍ഗ് | ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അസോസിയേഷനിലെ ഏഴ് പേര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. സംഘടനയില്‍ വ്യാപകമായി നടത്തിയ പരിശോധനയിലാണ് ഏഴ് പോസിറ്റീവുകള്‍ കണ്ടെത്തിയത്. അതേസമയം, ഏതെങ്കിലും കളിക്കാരന് കൊവിഡ് ബാധിച്ചുവോയെന്നത് വ്യക്തമല്ല. കൊവിഡ് ബാധിച്ച ആരുടെയും പേര് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക (സി എസ് എ) വെളിപ്പെടുത്തിയിട്ടില്ല.

ജീവനക്കാരും കരാര്‍ കളിക്കാരും ഉള്‍പ്പെടെ നൂറിലധികം പേരിലാണ് സി എസ് എ പരിശോധന നടത്തിയത്. ദക്ഷിണാഫ്രിക്കയില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരമായ സോളോ ങ്ക്വേനിക്ക് കഴിഞ്ഞ മാസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പാക്കിസ്ഥാന്‍, ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റന്മാരായ ശാഹിദ് അഫ്രീദിക്കും മശ്‌റഫി മുര്‍തസക്കും ദിവസങ്ങള്‍ക്ക് മുമ്പ് കൊവിഡ് പോസിറ്റീവായിരുന്നു.

ക്രിക്കറ്റ് മത്സരം പുനരാരംഭിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. 3ടിക്രിക്കറ്റ് എന്ന പേരില്‍ മത്സരം സംഘടിപ്പിക്കുമെന്ന് സി എസ് എ പ്രഖ്യാപിച്ചിട്ടുണ്ട്. സെഞ്ചൂറിയനിലെ സൂപര്‍ സ്‌പോര്‍ട്ട് പാര്‍ക്കില്‍ ഒറ്റ മത്സരത്തില്‍ മൂന്ന് ടീമുകള്‍ പങ്കെടുക്കുന്നതാണിത്.