Connect with us

Gulf

‘ആത്മഹത്യ ഒന്നിനും പരിഹാരമല്ല’

Published

|

Last Updated

ദുബൈ | ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന സന്ദേശമുയർത്തി പ്രമുഖ ഹ്രസ്വ ചിത്ര സംവിധായക സെനോഫർ ഫാത്തിമ പുതിയ വീഡിയോ പുറത്തിറക്കി. സാമൂഹിക അവബോധത്തെ അടിസ്ഥാനമാക്കിയുള്ള ഹ്രസ്വചിത്രങ്ങളുടെ ഒരു നിരയായ എനിഗ്മ സീരീസിലാണ് ഹോപ് എന്ന പേരിലുള്ള പുതിയ വീഡിയോ.

ജീവിതത്തിൽ നിന്ന് ഒളിച്ചോടാൻ പ്രേരിപ്പിക്കുന്ന ചിന്തകളും വിഷാദവും ഒഴിവാക്കണമെന്നു സെനോഫർ ഫാത്തിമ ഉദ്‌ബോധിപ്പിക്കുന്നു. കൊവിഡ് കാലത്തു ഇത്തരം മാനസിക പ്രശ്‌നങ്ങൾ വ്യാപകമെന്നു അവർ ചൂണ്ടിക്കാട്ടി. കൊറോണ വൈറസ് ഭാവി പദ്ധതികളെ നശിപ്പിച്ചതായി തോന്നുന്നുവെങ്കിൽ ഈ വീഡിയോ കാണണം. ജോലിയിൽ ആണെങ്കിലും, കുടുംബവുമായി ആശയവിനിമയം നടത്താൻ കഴിയാത്തതാണെങ്കിലും ഞാൻ ആളുകളോട് പറയാൻ ആഗ്രഹിക്കുന്നത് ജീവനോടെയിരിക്കാനുള്ള ഒരു കാരണം കണ്ടെത്തുക എന്നാണ്.

എപ്പോഴും സജീവമായ ജീവിതം തിരഞ്ഞെടുക്കുക “”സെനോഫർ പറയുന്നു. സെൻ പ്രൊഡക്ഷന്റെ ബാനറിലാണ് വീഡിയോ. ഇൻസ്റ്റാഗ്രാം പേജായ @zenofar_fathima-ൽ വീഡിയോ കാണാം.