National
മിസോറാമില്‍ വീണ്ടും ഭൂചലനം

ചംപായി(മിസോറാം)| മിസോറാമില്‍ വീണ്ടു ഭൂചലനം അനുഭവപ്പെട്ടു. ചംപായിലാണ് റിക്ടര്‍ സ്‌കെയിലില്‍ 5.5 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇന്ന് പുലര്‍ച്ചെ 4.10നാണ് ഭൂചലനം ഉണ്ടായതെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സെസിമോളജി വിഭാഗം അധികൃതര്‍ പറഞ്ഞു.
20 കി.മീ ആഴത്തിലാണ് ഭൂചലനമുണ്ടായത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇവിടെ ഭൂചലനം രേഖപ്പെടുത്തുന്നത്. ഞായറാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 5.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. ഐസ്വാളിന് 25 കി. മി അകലെ വടക്ക് കിഴക്കാണ് ഭൂചലനമുണ്ടായത്.
അതേസമയം ഭൂചലനമുണ്ടായതിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മിസോറാം മുഖ്യമന്ത്രിയുമായി സംസാരിക്കുകയും എല്ലാ പിന്തുണയും ഉറപ്പ് നല്‍കുകയും ചെയ്തു.
---- facebook comment plugin here -----