Connect with us

National

ഡല്‍ഹിയില്‍ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കി

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ ഭീകരാക്രമണം ലക്ഷ്യമിട്ട് തീവ്രവാദികള്‍ എത്തിയതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. ജമ്മു കശ്മീരില്‍ നിന്ന് ട്രക്കില്‍ നാല് മുതല്‍ ഏഴ് ഭീകരര്‍ വരെ ആക്രമണം നടത്തുകയെന്ന ലക്ഷ്യത്തോടെ പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ട്രക്കില്‍ നിന്ന് പുറപ്പെട്ട ഭീകരര് വഴിയില്‍ വാഹനങ്ങള്‍ മാറാന്‍ സാധ്യതയുണ്ടെന്നും ഇതിനകം രണ്ട് പേരെങ്കിലും തലസ്ഥാനത്ത് എത്തിയിരിക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്.

മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ വാഹന പരിശോധന കര്‍ശനമാക്കി. എല്ലാ മന്ത്രാലയങ്ങള്‍ക്കും ഗസ്റ്റ് ഹൗസുകളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹോട്ടലുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ ഗസ്റ്റ് ഹൗസുകളില്‍ ഭീകരര്‍ താമസിച്ചേക്കാമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്.

Latest