Connect with us

Kerala

സൂര്യഗ്രഹണം കേരളത്തിൽ ഭാഗികം

Published

|

Last Updated

കോഴിക്കോട് | ഈ ദശകത്തിലെ കാണാനാകുന്ന ആദ്യ സൂര്യഗ്രഹണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദൃശ്യമായി. കോഴിക്കോട് ഇന്ന് മുഴുവൻ മഴയിൽ മുങ്ങിയ ദിവസമായിരുന്നെങ്കിലും മഴയൊഴിഞ്ഞ ഇത്തിരി സമയം ചന്ദ്രനാൽ മറഞ്ഞ സൂര്യനെ കാണാൻ സാധിച്ചു. മഴ ഒഴിഞ്ഞ് മഴക്കാർ മാറി ഉച്ചക്ക് 12 മണിയോടെയാണ് കോഴിക്കോട് സൂര്യഗ്രഹണം ദൃശ്യമായത്.

രാജ്യത്ത് ഹിമാചൽ പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ സൂര്യഗ്രഹണം പൂർണമായും ദൃശ്യമായി. ഇവിടങ്ങളിൽ സൂര്യനെ മോതിരവളയരൂപത്തിലാണ് കാണാനായത്. കേരളത്തിൽ ഭാഗികമായിരുന്നു.

ഇന്ത്യയിൽ രാവിലെ 9.15 മുതൽ സൂര്യഗ്രഹണം ദൃശ്യമാകുമെന്നും ഉത്തരേന്ത്യയിൽ മൂന്ന് മണിക്കൂറോളം നീണ്ടുനിൽക്കുന്ന വലിയ ഗ്രഹണം കാണാൻ സാധിക്കുമെന്നും ശാസ്ത്രജ്ഞർ പ്രവചിച്ചിരുന്നു. കേരളത്തിൽ 10.15ന് ശേഷം ദൃശ്യമാകുന്ന ഗ്രഹണം 1.15 വരെ നീളുമെന്നുമായിരുന്നു പ്രവചനം. അതേസമയം, കേരളത്തിലെ ഗ്രഹണം ഭാഗികമായിരിക്കുമെന്നും ഇവർ പറഞ്ഞിരുന്നു.

Latest