Connect with us

National

മോദി "സറണ്ടര്‍ മോദി";  പരിഹസിച്ച് രാഹുല്‍

Published

|

Last Updated

ന്യൂഡല്‍ഹി| പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. മോദിയെ ട്വിറ്ററിലൂടെ സറണ്ടര്‍ മോദി എന്നാണ് രാഹുല്‍ ഗാന്ധി പരിഹസിച്ചത്. ഇന്ത്യന്‍ പ്രദേശം ചൈനക്ക് അടിയറവ് വെച്ചെന്ന പരാമര്‍ശത്തിന് പിന്നാലെയാണ് രാഹുല്‍ മോദിയെ പരിഹസിച്ചെത്തിയത്.

ഇന്ത്യാ- ചൈന ബന്ധം സംബന്ധിച്ച് വിദേശ മാധ്യമം ചെയ്ത ആര്‍ട്ടിക്കിള്‍ ടാഗ് ചെയ്താണ് രാഹുലിന്റെ ട്വീറ്റ്. നരേന്ദ്ര മോദി ശരിക്കും സറണ്ടര്‍ മോദി എന്നായിരുന്നു ട്വീറ്റ്.

ഇന്ത്യാ ചൈന അതര്‍ത്തി പ്രശ്‌നത്തില്‍ മോദി കീഴടങ്ങിയെന്ന അര്‍ഥത്തലാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍ കുറുപ്പ് ഇറക്കിതിന് പന്നാലെയാണ് രാഹുലിന്റെ പരിഹാസം.

Latest