Connect with us

Gulf

ആമർ കാൾ സെന്ററിൽ 1,133,000ലധികം അന്വേഷണങ്ങൾ

Published

|

Last Updated

ദുബൈ | ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സിന്റെ ആമർ ഹാപ്പിനസ് കോൾ സെന്റർ സ്വീകരിച്ചത്. 1,133, 000 ലധികം താമസ-കുടിയേറ്റ അന്വേഷണങ്ങളാണെന്ന് അധിക്യതർ. രാജ്യത്തിന്റെ അകത്തും പുറത്തു നിന്നുമായി ഈ വർഷം ജനുവരി മുതൽ മെയ് അവസാനം വരെയുള്ള കാലയളവിലാണ് ഇത്രയധികം ആളുകൾ വിവരങ്ങൾക്കായി സെന്ററിനെ സമീപിച്ചത്. ടെലിഫോൺ മുഖേനയും ഇ-മെയിൽ വഴിയുമാണ് ദുബൈ വിസാ നടപടികളുമായുള്ള അന്വേഷണങ്ങൾക്കും സംശയങ്ങൾക്കും ഉപഭോക്താക്കൾ ബന്ധപ്പെട്ടതെന്ന് ജി ഡി ആർ എഫ് എ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.

കൊവിഡ് നിയന്ത്രങ്ങളിൽപെട്ട് വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന 200,000ലധികം വരുന്ന യു എ ഇ താമസ വിസക്കാരുടെ തിരിച്ചുവരവിന് അനുസൃതമായി വിവരങ്ങൾ അറിയാൻ കേന്ദ്രത്തിലെ ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചതായി മേജർ ജനറൽ അൽ മറി അറിയിച്ചു.
വിദേശങ്ങളിൽ നിന്ന് മടങ്ങിവരുന്നതിന് അനുമതി നേടുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് മറുപടി നൽകാൻ ഏഴ് ഭാഷകൾ കൈകാര്യം ചെയ്യുന്ന നൂറിലധികം ജീവനക്കാർ സേവന സന്നദ്ധരായി ആമർ കാൾ സെന്ററിലുണ്ട്. 2020ലെ കാൾ സെന്ററിന്റെ വർധിച്ച സേവന -സൂചകങ്ങൾ ഉപഭോക്താക്കൾ ആമർ ഹാപ്പിനസ് കാൾ സെന്ററിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു എന്നതാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ജീവനക്കാരിൽ 93 ശതമാനവും അറബി, ഇംഗ്ലീഷ് ഭാഷകൾ കൈകാര്യം ചെയ്യുന്നവരാണ്. മറ്റു ഉദ്യോഗസ്ഥർ ഹിന്ദി, ഉറുദു, പേർഷ്യൻ, ഫിലിപ്പിനോ, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിൽ ഉത്തരം നൽകാൻ കഴിയുന്നവരുമാണെന്ന് ആമർ ഹാപ്പിനസ് കസ്റ്റമർ ഡിപ്പാർട്മെന്റ് മേധാവി മേജർ സാലിം ബിൻ അലി പറഞ്ഞു. അതേസമയം തന്നെ ടെലിഫോൺ, ഇ-ചാറ്റ്, കോൾ റെക്കോർഡിംഗ് സംവിധാനങ്ങൾ എന്നിവയിലൂടെ ഉപഭോക്തൃ അന്വേഷണങ്ങളോട് പ്രതികരിക്കുന്നതിനായി (AVAYA) പ്രോഗ്രാമുകളിലൂടെ നിരവധി വിപുലമായ സംവിധാനങ്ങൾ കോൾ സെന്ററിലുണ്ടെന്ന് മേജർ വ്യക്തമാക്കി.

മൈക്രോസോഫ്റ്റ് ഡൈനാമിക്‌സ് സി ആർ എം പ്രോഗ്രാമിനും, പൊതുവായ അന്വേഷണങ്ങളോട് പ്രതികരിക്കാൻ ഞങ്ങൾക്ക് നൂതന ഓട്ടോമേറ്റഡ് പ്രതികരണ സംവിധാനമുണ്ടെന്ന് മേജർ സാലിം ബിൻ അലി പറഞ്ഞു.
ദുബൈയിലെ വിസാ അന്വേഷണങ്ങൾക്കുള്ള ടോൾഫ്രീ നമ്പർ 8005111 ആണ്. രാജ്യത്തിന് പുറത്തുള്ളവർ 009714 313 9999 നമ്പറിൽ ബന്ധപ്പെടാം. 04 501 1111 എന്നതാണ് കേന്ദ്രത്തിന്റെ ഫാക്‌സ് നമ്പർ. amer@dnrd.ae എന്ന ഇമെയിൽ ഐഡിയിലൂടെയും ബന്ധപ്പെട്ടാൽ വിവരങ്ങൾ അറിയാം.

Latest