National
രാജ്യത്തെ ദശലക്ഷം ആളുകളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്താന്‍ പദ്ധതി
		
      																					
              
              
            
ന്യൂഡല്‍ഹി| ഉത്തരകൊറിയ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ ക്രിമിനലുകള്‍ ഇന്ത്യയിലെ ദശലക്ഷകണക്കിന് ആളുകളുടെ സ്വകാര്യ വിരങ്ങള്‍ ചോര്‍ത്താന്‍ പദ്ധതിയിടുന്നുവെന്ന് റിപ്പോര്‍ട്ട്.
കൊവിഡുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ ഇമെയില്‍, സാമൂഹികമാധ്യമങ്ങളിലെ പോസ്റ്റുകള്‍, ടെക്‌സ്റ്റ് മെസേജുകള്‍ എന്നിവ വഴിയാണ് ഇത്തരം ആക്രമണത്തിന് പദ്ധതിയിടുന്നതെന്ന് സൈബര്‍ സുരക്ഷാ ഏജന്‍സിയായ സെര്‍ട്ട് ഐ എന്‍ പറയുന്നു.
വ്യാജ ലോഗിന്‍ പേജുകളില്‍ ക്ലിക്ക് ചെയ്യുന്നതിനോ, ഫയലുകല്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനോ വേണ്ടി ആളുകളെ ആകര്‍ഷിക്കുന്നതിനായി കൊവിഡ് വിവരങ്ങള്‍ ഹാക്കര്‍മാര്‍ പ്രയോജനപ്പെടുത്തുമെന്ന് സൈബര്‍ സുരക്ഷാ ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു.
സര്‍ക്കാര്‍ ഏജന്‍സികള്‍, വകുപ്പുകള്‍, ട്രേഡ് സംഘടനകള്‍ എന്നിവയുടെ സൈറ്റില്‍ കടന്ന് കയറിയാവും ഇത്തരം സൈബര്‍ ആക്രണങ്ങള്‍ നടത്തുകയെന്ന് സംശയിക്കുന്നതായും ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി ടീം പറയുന്നു. സാമ്പത്തിക ലാഭമാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് സൂചന.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          


