Connect with us

National

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 15,000 ത്തില്‍ അധികം കേസുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം നാല് ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 15,413 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 306 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 13254 ആയി. രാജ്യത്ത് ഇതുവരെ 4,10,461 പേര്‍ക്കാണ് രോഗം സ്ഥിരാകരിച്ചിട്ടുള്ളത്. ഇതില്‍ 1,69,451 പേര്‍ ചികിത്സയിലാണ്. രാജ്യത്ത് രോഗ വ്യാപനം വേഗത കൂടിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രണ്ടു ലക്ഷത്തില്‍ നിന്ന് മൂന്നു ലക്ഷമാകാന്‍ പത്തു ദിവസമെടുത്തപ്പോള്‍ മൂന്നു ലക്ഷത്തില്‍ നിന്ന് നാലു ലക്ഷമാകാനെടുത്തത് എടുത്തത് എട്ടു ദിവസം മാത്രം. അതേസമയം രോഗ മുക്തി നേടന്നവരുടെ എണ്ണത്തിലുള്ള വര്‍ധന ആശ്വാസമാകുന്നുണ്ട്.

ഡല്‍ഹിയില്‍ ഇന്നലെ 3630 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 56,746 ആയി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രാജ്യ തലസ്ഥാനത്ത് രോഗികളുടെ എണ്ണം മൂവായിരം കടക്കുന്നത്. ഡല്‍ഹിയില്‍ ഇന്നലെ മാത്രം 77 പേര്‍ മരിച്ചു. ഇതു വരെ 2112 പേരാണ് ഇവിടെ മരിച്ചത്. ഡല്‍ഹിയില്‍ ജലവിഭവ മന്ത്രി രാജേന്ദ്ര ഗൗതമിന്റെ ഓഫീസിലെ ജീവനക്കാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. സ്റ്റെനോഗ്രാഫറായ കുമാര്‍ ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സഹോദരനും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

Latest