Covid19
ഒരു ടാബ്ലറ്റിന് 103 രൂപ; ഇന്ത്യയില്‍ കൊവിഡ്- 19 മരുന്ന് വില്‍പ്പനക്ക് ഗ്ലെന്‍മാര്‍ക്

ന്യൂഡല്‍ഹി | കൊവിഡ്- 19 ചികിത്സക്കായി ഫവിപിരാവിര്‍ (Favipiravir) വില്‍പ്പനക്ക് ഒരുങ്ങി മരുന്ന് കമ്പനിയായ ഗ്ലെന്‍മാര്‍ക് ഫാര്‍മസ്യൂട്ടിക്കല്‍സ്. ഒരു ടാബ്ലറ്റിന് 103 രൂപയാണ് വില. ഫബിഫഌ എന്ന ബ്രാന്‍ഡ് പേരിലാണ് ഈ ആന്റിവൈറല്‍ മരുന്ന്. കൊവിഡ് ബാധ ഇടത്തരവും മിതവുമായ രോഗികള്‍ക്കാണ് ഈ മരുന്ന് ഉപയോഗിക്കുക.
ഈ മരുന്ന് “മാന്ത്രിക വെടിയുണ്ട”യാണെന്ന നിലയിലാണ് തങ്ങള്‍ കാണുന്നതെന്ന് മെഡിക്കല്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, വായിലൂടെ കഴിക്കാമെന്നതിനാല്‍ വൈറല്‍ ബാധയുടെ തീവ്രത കുറക്കാന്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.
ഇന്ത്യയില്‍ കൊവിഡ് ചികിത്സക്കായി അംഗീകരിക്കപ്പെട്ട ആദ്യ ഓറല്‍ ഫവിപിരാവിര്‍ ആണ് ഫബിഫഌ എന്ന് ഗ്ലെന്‍മാര്‍ക്ക് അറിയിച്ചു. ജലദോഷപ്പനിക്ക് ജപ്പാനില്‍ നിലവില്‍ തന്നെ ഈ മരുന്ന് ഉപയോഗിക്കുന്നുണ്ട്. കൊവിഡ് രോഗികള്‍ക്ക് ജപ്പാനും ചൈനയും ഉപയോഗിക്കുന്നു. കഴിഞ്ഞ മാസം റഷ്യയും അനുമതി നല്‍കിയിരുന്നു. ഇന്ത്യയില്‍ ഇതിന്റെ ഫലപ്രാപ്തി വരും മാസങ്ങളില്‍ മനസ്സിലാകുമെന്നും കമ്പനി അറിയിച്ചു.