Connect with us

Kerala

മാസ്‌കിനെതിരെ പ്രചാരണം; വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Published

|

Last Updated

പയ്യോളി (കോഴിക്കോട്) | മാസ്‌കിനെതിരെ നോട്ടീസ് അടിച്ച് വിതരണം ചെയ്തതിന് വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പയ്യോളി പോലീസ് കേസെടുത്തു. തിക്കോടി പഞ്ചായത്തിലെ 12ാം വാര്‍ഡ് വനിതാ ലീഗിന്റെ പേരിലാണ് കോടിക്കലും പരിസരങ്ങളിലും വീടുകളില്‍ മാസ്‌കിനെതിരെയുള്ള നോട്ടീസ് വിതരണം ചെയ്തത്. “മാസ്‌കിന്റെ പാര്‍ശ്വ ഫലങ്ങള്‍” എന്ന തലക്കെട്ടില്‍ തയ്യാറാക്കിയ നോട്ടീസില്‍, മാസ്‌കിന്റെ ഉപയോഗം മരണത്തിലേക്ക് നയിക്കുന്നു എന്ന ഗുരുതരമായ പരാമര്‍ശമാണ്‌ ഉപയോഗിച്ചിരിക്കുന്നത്.

മാസ്‌കിന്റെ ഉപയോഗം മൂലം രക്തത്തിലേയും തലച്ചോറിലേയും ഓക്‌സിജന്‍ കുറയുമെന്നും ബലഹീനത അനുഭവപ്പെടുമെന്നും പറയുന്നുണ്ട്. നോട്ടീസിലെ വിവരങ്ങള്‍ കുടുംബങ്ങളിലും സുഹൃത്തുക്കള്‍ക്കിടയിലും ഷെയര്‍ ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് മാസ്‌ക് ധരിക്കല്‍ നിയമമാക്കിയ സാഹചര്യത്തിലാണ് മാസ്‌ക് ധരിക്കുന്നത് മൂലം ദൂഷ്യഫലങ്ങള്‍ ഉണ്ടാകുമെന്ന തരത്തിലുള്ള നോട്ടീസുകള്‍ വനിതാ ലീഗിന്റെ പേരില്‍ വീടുകളില്‍ വിതരണം ചെയ്തത്.

പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സിസ് അടക്കമുള്ളവ പ്രകാരമാണ് പയ്യോളി പോലീസ് കേസെടുത്തത്.

Latest