Connect with us

Gulf

'പ്രവാസം അതിജയിക്കും': ഐ സി എഫ് ക്യാമ്പയിന്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം പി ഉദ്ഘാടനം ചെയ്തു

Published

|

Last Updated

ദോഹ | പ്രവാസം കേരളീയരുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണെന്നതിന്റെ തെളിവാണ് അധികമാര്‍ക്കും കേട്ടുകേള്‍വി ഇല്ലാത്ത ചെറു രാജ്യങ്ങളില്‍ പോലും പരന്നു കിടക്കുന്ന മലയാളി സാന്നിധ്യമെന്ന് എന്‍ കെ പേമചന്ദ്രന്‍ എം പി അഭിപ്രായപ്പെട്ടു. ലക്ഷക്കണക്കായ പ്രവാസികളുടെ പുനരധിവാസം എന്നത് സര്‍ക്കാറുകള്‍ക്ക് പരിമിതികള്‍ ഏറെയുള്ള വസ്തുത ആയതിനാല്‍ പ്രവാസത്തിന്റെ തുടര്‍ച്ച കേരളത്തിന്റെ സാമ്പത്തിക ഭദ്രതക്ക് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “പ്രവാസം അതിജയിക്കും” എന്ന പ്രമേയത്തില്‍ ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ നടത്തുന്ന ഹാഷ് ടാഗ് ക്യാമ്പയിന്റെ ഖത്വര്‍ നാഷനല്‍ തല പ്രഖ്യാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് മഹാമാരി കൊണ്ടുണ്ടായ താത്കാലിക പ്രതിസന്ധി മാത്രമാണ് നിലവിലുള്ളതെന്നും പുനരുജ്ജീവനത്തിന്റെ നല്ല നാളുകളാണ് ഗള്‍ഫുനാടുകളിലെ തൊഴില്‍ മേഖലയില്‍ വരാനിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുന്നൂറില്‍ പരം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ ജീവിക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ജോലിയും സമ്പാദ്യങ്ങളും നഷ്ടപ്പെടുത്തി നാട്ടില്‍ പോവാന്‍ നെട്ടോട്ടമോടുന്നത് മലയാളി പ്രവാസികള്‍ മാത്രമാണ്. കൊവിഡാനന്തര ഗള്‍ഫ് രാജ്യങ്ങളുടെ തൊഴില്‍ സാധ്യതകളെ പ്രവാസികള്‍ക്ക് കൂടുതല്‍ പരിചയപ്പെടുത്തി ഈ പ്രതിസന്ധി അതിജീവിക്കാനുള്ള ഊര്‍ജം നല്‍കി പുതിയ ഒരു പ്രവാസത്തിലേക്ക് മലയാളികളെ തയ്യാറാക്കേണ്ടതിന്റെ ആവശ്യകത സംഗമത്തില്‍ സംസാരിച്ച നേതാക്കള്‍ ആവശ്യപ്പെട്ടു.

നാഷനല്‍ പ്രസിഡന്റ് അബ്ദുര്‍റസാഖ് മുസ്‌ലിയാര്‍ പറവണ്ണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ സംഗമത്തില്‍ കേരള മുസ്ലിം ജമാഅത് സെക്രട്ടറി എന്‍ അലി അബ്ദുല്ല മുഖ്യ പ്രഭാഷണം നടത്തി. ഐ സി സി പ്രതിനിധി അഡ്വ. ജാഫര്‍ ഖാന്‍, ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ സെക്രട്ടറി ശരീഫ് കാരശ്ശേരി വിവിധ സെഷനുകള്‍ അവതരിപ്പിച്ചു. ബഷീര്‍ പുത്തുപാടം, കരീം ഹാജി മേമുണ്ട, സജാദ് മീഞ്ചന്ത, ഉമര്‍ കുണ്ടുതോട് സംബന്ധിച്ചു.