Covid19
ചോദ്യങ്ങള്‍ ചോദിച്ച് കോണ്‍ഗ്രസ് സൈന്യത്തിന്റെ ആത്മവിശ്വാസം കെടുത്തുന്നു; ബി ജെ പി

ന്യൂഡല്‍ഹി | ലഡാക്ക് അതിര്‍ത്തിയില്‍ നടന്നത് എന്തെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പറഞ്ഞ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. പ്രതിപക്ഷ നേതാക്കള്‍ ചോദ്യങ്ങളുന്നയിച്ച് സൈനികരുടെ ആത്മവിശ്വാസം കെടുത്തുകയണ്. സൈന്യത്തെ ഗല്‍വാന്‍ വാലിയില്‍ വിന്യസിപ്പിച്ചത് മുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ സൈനികരുടെ മനോവീര്യം തകര്‍ക്കുന്ന തരത്തിലുള്ള
ട്വീറ്റുകളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. സൈനികര്‍ നിരായുധരായി പോയത് എന്തുകൊണ്ടാണെന്ന് അവര്‍ ചോദിക്കുന്നു. ഇത് അവരുടെ പരിമിതമായ അറിവിനെയാണ് തുറന്നുകാണിക്കുന്നത്. രാജ്യാന്തര കരാറുകളെക്കുറിച്ച് അവര്‍ക്ക് ഒരു ധാരണയുമില്ലെയെന്നും നദ്ദ ചോദിച്ചു.
നിങ്ങള്‍ ഉപയോഗിക്കുന്ന ഭാഷ സുരക്ഷാ സേനയെ നിരാശപ്പെടുത്തുന്നു. ഒരു വ്യക്തി ഉപയോഗിക്കുന്ന ഭാഷ അയാളുടെ കുടുംബ മൂല്യങ്ങളെയാണ് കാണിക്കുന്നത്. പ്രതിപക്ഷ നേതാക്കള്‍ ഉപയോഗിക്കുന്ന ഭാഷ രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് ചേര്‍ന്നതല്ല. പ്രധാനമന്ത്രിയെപ്പോലും നിങ്ങള്‍ ബഹുമാനിക്കുന്നില്ല. സര്‍ക്കാറിന്റെ ഓര്‍ഡിനന്‍സുകള്‍ വലിച്ചുകീറുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും നദ്ദ പറഞ്ഞു.