Connect with us

Saudi Arabia

സഊദി ലുലുവിൽ  മാമ്പഴ ഫെസ്റ്റിവലിന് തുടക്കമായി

Published

|

Last Updated

ദമാം | സഊദി അറേബ്യയിലെ റീട്ടെയിൽ വ്യപാര രംഗത്ത് ശ്രദ്ധേയമായ  ലുലു ഗ്രൂപ്പ് രാജ്യത്തെ മുഴുവൻ ഹൈപ്പർമാർക്കറ്റുകളിലും മാമ്പഴപെരുമയുമായി മാമ്പഴ മഹോത്സവത്തിന് തുടക്കമായി.

വിവിധ രാജ്യങ്ങളില്‍നിന്നുള്ള 50ൽ പരം മാമ്പഴങ്ങളാണ് മേളയുടെ പ്രത്യേക ആകര്‍ഷണം. കൂടാതെ  മാമ്പഴങ്ങളാല്‍ വിവിധ  വിഭവങ്ങളും  പ്രത്യേക ഓഫറുകളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലെ മാമ്പഴമേള വന്‍ വിജയമായിരുന്നുവെന്നും ഈ വര്‍ഷവും ഉപഭോക്താക്കള്‍ക്ക് കൂടുതൽ സെലക്ഷനോടെ  മാമ്പഴങ്ങള്‍ തിരഞ്ഞെടുക്കാന്‍കഴിയുന്ന രീതിയിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നതെന്നും ലുലു മാനേജമെന്റ് അറിയിച്ചു.

സഊദിയിലെ ജിസാനിൽ നിന്നുള്ള നാടൻ മാമ്പഴങ്ങൾക്ക് പുറമെ, ജനപ്രിയ ഇനങ്ങളായ അൽഫോൺസ, മൂവാണ്ടൻ, കിളിച്ചുണ്ടൻ, സിബ്‌ദ പാകിസ്താനി, ഹിന്ദി, സിന്ദൂരം എന്നിവ ഇത്തവണയും  പ്രദർശനത്തിനും വിൽപനക്കും എത്തിയിട്ടുണ്ട്. ഫെസ്റ്റ് ജൂൺ 23 ന് സമാപിക്കും.

ഓൺലൈൻ വഴിയായിരുന്നു ഈ വർഷത്തെ ഉദ്ഘാടന ചടങ്ങുകൾ. പരിപാടി സഊദിയിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ഔസാഫ് സഈദ് ഉദ്ഘാടനം ചെയ്തു. സഊദി മിനിസ്ട്രി ഓഫ് അഗ്രികൾച്ചറൽ ജനറൽ മാനേജർ ഇബ്രാഹിം അലിബിദ, ലുലു സഊദി ഡയറക്ടർ ഷെഹിം മുഹമ്മദ് മറ്റ് മുതിർന്ന ഉദ്യോഗസ്‌ഥരും ലുലു പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

---- facebook comment plugin here -----

Latest