Connect with us

Kerala

ശൈലജ ടീച്ചര്‍ക്കെതിരായ പരാമര്‍ശത്തില്‍ മുല്ലപ്പള്ളിയെക്കൊണ്ട് സോണിയാ ഗാന്ധി മാപ്പ് പറയിപ്പിക്കണം: ശോഭ സുരേന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം | ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്കെതിരെ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയത് അതിശക്തമായി എതിര്‍ക്കപ്പെടേണ്ടതാണെന്ന് ബി ജെ പി നേതാവ് ശോഭ സുരേന്ദ്രന്‍. ശൈലജ ടീച്ചറിന്റെ പാര്‍ട്ടിയോടും അവരുള്‍പ്പെട്ട സര്‍ക്കാറിന്റെയും നിലപാടുകളോടും പ്രവര്‍ത്തനങ്ങളോടും എല്ലാ വിയോജിപ്പുകളും നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയട്ടെ, മുല്ലപ്പള്ളി നടത്തിയത് കടുത്ത സ്ത്രീ വിരുദ്ധ പരാമര്‍ശമാണെന്ന് ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പറഞ്ഞു. മുല്ലപ്പള്ളി മാപ്പ് പറയണം. ഇല്ലെങ്കില്‍ സോണിയ ഗാന്ധി ഇടപെട്ട് മാപ്പ് പറയിപ്പിക്കണം.

പൊതുപ്രവര്‍ത്തകക്ക് മറ്റൊരു പൊതു പ്രവര്‍ത്തക നല്‍കുന്ന രാഷ്ടീയാതീത പിന്തുണയാണിത്. കേരളത്തിന്റെ വനിതാ ആരോഗ്യമന്ത്രിക്കെതിരേ നിപരാജകുമാരി എന്നും കൊവിഡ് റാണി എന്നുമുള്ള പരാമര്‍ശങ്ങള്‍ നടത്തിയതിലൂടെ പൊതുരംഗത്തുള്ള മുഴുവന്‍ സ്ത്രീകളെയുമാണ് മുല്ലപ്പള്ളി അധിക്ഷേപിച്ചിരിക്കുന്നത്. ഒരു സ്ത്രീ ദേശീയ പ്രസിഡന്റായ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റാണ് അദ്ദേഹം. ഇത്തരക്കാരുടെ സ്ത്രീവിരുദ്ധ മനോഭാവത്തെ ചെറുത്താണ് കേരളത്തിലെ സ്ത്രീ സമൂഹം ഇവിടെ വരെ എത്തിയതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

 

 

Latest