Connect with us

Covid19

ഞായറാഴ്ചത്തെ ലോക്ക്ഡൗണ്‍ ഇല്ല; സംസ്ഥാനത്തെ മദ്യശാലകള്‍ നാളെ തുറക്കും

Published

|

Last Updated

തിരുവനന്തപുരം |  ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നാളെ ബാധകമല്ലാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ ബെവ്‌കോ-കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പനശാലകളും, സ്വകാര്യ ബാറുകളും, കള്ളുഷാപ്പുകളും നാളെ പതിവ് പോലെ തുറക്കും.
നിരവധി പ്രവേശന പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഞായറാഴ്ചയിലെ സമ്പൂര്‍ണ ലോക്ക് ഡൗണിന് നാളെ ഇളവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ സാഹചര്യത്തില്‍ മദ്യശാലകള്‍ക്കും പ്രവര്‍ത്തിക്കാന്‍ എക്‌സൈസ് അനുമതി നല്‍കുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് സംസ്ഥാനത്ത് ഞായര്‍ ലോക്ഡൗണില്‍ ആദ്യമായി ഇളവ് നല്‍കിയത്. ആരാധനാലയങ്ങളില്‍ പോകുന്നവര്‍ക്കും പരീക്ഷ എഴുതുന്നവര്‍ക്കും മാത്രമായിരുന്നു കഴിഞ്ഞ ആഴ്ചത്തെ ഇളവ്.

 

---- facebook comment plugin here -----

Latest