Covid19
കൊവിഡ് വ്യാപനം: ഡൽഹിയിൽ ആരോഗ്യപ്രവർത്തകരുടെ അവധി റദ്ദാക്കി സർക്കാർ

ന്യൂഡൽഹി| ദേശീയ തലസ്ഥാനത്ത് കൊവിഡ് വ്യാപനം വർധിക്കുന്നതിനിടെ ആരോഗ്യ വകുപ്പിന് കീഴിലുള്ള ആശുപത്രികളിലെ ഡോക്ടർമാർ ഉൾപ്പെടെ എല്ലാ ജീവനക്കാരുടെയും അവധി റദ്ദാക്കാൻ സർക്കാർ ഉത്തരവ്. ആരോഗ്യ-കുടുംബ ക്ഷേ വകുപ്പിന് കീഴിലുള്ള ആശുപത്രികളിലെയും മെഡിക്കൽ സ്ഥാപനങ്ങളിലെയും എം ഡിമാർ, ഡീൻ, ഡയറക്ടർമാർ എന്നിവർ അവരുടെ കീഴിൽ ജോലി ചെയ്യുന്ന അവധിയിലുള്ള ജീവനക്കാരെ ഉടൻ തിരിച്ചുവിളിക്കണമെന്നും സർക്കാർ ഉത്തരവിൽ പറഞ്ഞു.
എന്നാൽ നിർബന്ധിത സാഹചര്യങ്ങളിൽ അവധിയെടുക്കാൻ അനുവാദമുണ്ട്. മഹാരാഷ്ട്രക്കും തമിഴ്‌നാടിനും ശേഷം ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ളത് ഡൽഹിയിലാണ്.
---- facebook comment plugin here -----