Malappuram
പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കാളികാവ് | പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കാളികാവ് അഞ്ചച്ചവിടി പൂച്ചപ്പൊയിൽ സ്വദേശി മഠത്തിൽ അബ്ദുൽ സമദ് (23) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം പരിയങ്ങാട് പുഴയിൽ കുളിക്കാനെത്തിയതായിരുന്നു.
വെള്ളത്തിൽ വീണ ചെരിപ്പ് എടുക്കാനിറങ്ങിയതിനിടെയാണ് അപകടം സംഭവിച്ചത്. നാട്ടുകാർ വണ്ടൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വണ്ടൂർ നിംസ് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ട് കൊടുക്കും. കാളികാവ് ഈനാദി സ്വദേശി നെച്ചിക്കാടൻ ഹംസ, ബിരിയുമ്മ ദമ്പതികളുടെ ഏക മകനാണ് സമദ്.
---- facebook comment plugin here -----