National
പൊതു പാഠ്യപദ്ധതിയില്‍ ഏകീകൃത വിദ്യാഭ്യാസ സമ്പ്രദായം വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി

ന്യൂഡല്‍ഹി| ആറ് മുതല്‍ 14 വയസ്സ് പ്രായമുള്ള വിദ്യാര്‍ഥികളുടെ പാഠ്യപദ്ധതിയില്‍ ഏകീകൃത വിദ്യാഭ്യാസ സമ്പ്രദായം വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി.
ബി ജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുനാര്‍ ഉപാധ്യയയാണ് ഹരജി ഫയല്‍ ചെയ്തത്. ഐ സി എസ് ഇ ബോര്‍ഡും സി ബി എസ് ഇ ബോര്‍ഡും ലയിപ്പിച്ച് ഒരു രാജ്യം ഒരു വിദ്യാഭ്യാസ ബോര്‍ഡ് ആക്കുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടു.
ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള പൊതുപാഠ്യപദ്ധതിയില്‍ ഏകികൃത വിദ്യാഭ്യാസ സമ്പ്രദായം നടപ്പാക്കാന്‍
കേന്ദ്രവും സംസ്ഥാനവും ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ഹരജിയില്‍ അശ്വനി പറഞ്ഞു.
---- facebook comment plugin here -----