National
എന്തിനാണ് നമ്മുടെ സൈനികര്‍ കൊല്ലപ്പെട്ടത്? രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി| ലഡാക്ക് സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. എന്തിനാണ് നമ്മുടെ സൈനികര്‍ കൊല്ലപ്പെട്ടതെന്നും അവര്‍ എവിടെയാണ് കൊല്ലപ്പെട്ടതെന്നും മോദി മറുപടി പറയണമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
ചൈന ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഭൂമിയില്‍ കടന്ന് കയറിയിട്ടില്ലെന്നും സൈനിക പോസ്റ്റുകളൊന്നും പിടിച്ചെടുത്തില്ലന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരയാണ് രാഹുലിന്റെ ചോദ്യം.
ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം ചര്‍ച്ച ചെയ്യുന്നതിനായി വെള്ളിയാഴ്ച വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് മോദിയുടെ പ്രസ്താവന. കടന്ന് കയറിയ ചൈനക്ക് ഇന്ത്യന്‍ പ്രദേശം മോദി അടിയറവ് വെച്ചുവെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ കടന്നുകയറിയ ചൈനീസ് സേനയുമായുള്ള ഏറ്റുമുട്ടലില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് നിലിനല്‍ക്കുന്നതിനിടെയാണ് മോദിയുടെ ഇത്തരത്തിലുള്ള പ്രസ്താവന.