Kerala
സംസ്ഥാനം ഇന്ധന നികുതി കുറക്കില്ല: മന്ത്രി തോമസ് ഐസക്

കൊച്ചി | ഇന്ധന നികുതിയില്‍ കുറവു വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. നികുതി കുറക്കേണ്ടത് കേന്ദ്രമെന്നും ധനമന്ത്രി ഒരു വാര്‍ത്ത ചാനലിനോട് സംസാരിക്കവെ മന്ത്രി വ്യക്തമാക്കി. പതിനാലാം ദിവസവും തുടര്‍ച്ചയായി ഇന്ധന വില വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
ഇന്ന് പെട്രോള്‍ ലീറ്ററിന് 56 പൈസയും ഡീസലിന് 58 പൈസയുമാണ് കൂടിയത്. പതിനാല് ദിവസംകൊണ്ട് ഡീസലിന് ലീറ്ററിന് ഏഴുരൂപ 86 പൈസയാണ് കൂടിയത്. പെട്രോളിന് ഏഴുരൂപ 65 പൈസയും വര്‍ധിച്ചു. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 79.14 രൂപയും ഡീസലിന് 73.63 രൂപയുമായി
---- facebook comment plugin here -----