Connect with us

Covid19

ലോകത്ത് കൊവിഡ് മരണം അഞ്ച് ലക്ഷത്തിലേക്കടുക്കുന്നു; 87.58 ലക്ഷം രോഗബാധിതര്‍

Published

|

Last Updated

ന്യൂയോര്‍ക്ക്| ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 87.58 ലക്ഷമായി. വൈറസ് ബാധിച്ച് ഇതുവരെ ലോകത്തുടനീളം 4,62,519 പേരാണ് മരിച്ചത്. അതേ സമയം 4,625,445 പേര്‍ രോഗമുക്തരായതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

അമേരിക്കയില്‍ഇതുവരെ 2,297,190 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍1.21ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം മാത്രം അമേരിക്കയില്‍ 700ഓളം പേരാണ് മരിച്ചത്.

ബ്രസീലില്‍ 10.38ലക്ഷം പേര്‍വൈറസ് ബാധിതരായി. 49,090 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു.

റഷ്യയില്‍ 5.69 ലക്ഷം പേരിലാണ്വൈറസ് സ്ഥിരീകരിച്ചത്. 7,841 പേര്‍ മരിച്ചു. 3.96ലക്ഷം പേര്‍ക്കാണ്ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.12970 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ

---- facebook comment plugin here -----

Latest