Connect with us

National

രാജ്യസഭാ തിരഞ്ഞെടുപ്പ്: എം എല്‍ എ വോട്ട് ചെയ്യാനെത്തിയത് പി പി ഇ കിറ്റ് അണിഞ്ഞ്

Published

|

Last Updated

മധ്യപ്രദേശ് നിയമസഭയിൽ പി പി ഇ കിറ്റ് അണിഞ്ഞ് വോട്ട് ചെയ്യാനെത്തിയ കോൺഗ്രസ് എം എൽ എ

ഭോപ്പാല്‍| 24 രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് എം എല്‍ എ വോട്ട് ചെയ്യാനെത്തിയത് പി പി ഇ കിറ്റ് അണിഞ്ഞ്.

എം എല്‍ എ കുനാല്‍ ചൗധരി കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് സുരക്ഷാ വസ്ത്രം ധരിച്ച് വോട്ട് ചെയ്യാനെത്തിയത്. മധ്യപ്രദേശില്‍ വോട്ട് ചെയ്ത അവസാന നേതാവാണ് കുനാല്‍. 205 എം എല്‍ എമാര്‍ ഇതിനകം വോട്ട് ചെയ്തു. അതിന് ശേഷമാണ് കുനാലിന് വോട്ട് ചെയ്യാന്‍ അവസരം നല്‍കിയത്. മറ്റുള്ളവര്‍ എം എല്‍ എയില്‍ നിന്ന് സാമൂഹിക അകലം പാലിച്ചു.

ഈ മാസം ആറിന് ലക്ഷങ്ങള്‍ കണ്ടതോടെ നടത്തിയ പരിശോധനയിലാണ് ഇദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം കുനാലിനെതിരേ വിമര്‍ശനവുമായി ബി ജെ പി രംഗത്തെത്തി. കൊവിഡ് പോസിറ്റീവായ വ്യക്തിക്ക് വോട്ട് ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്തിനാണ് അവസരം നല്‍കിയതെന്നും ഇത് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേസമയം ട്വീറ്റിന് മറുപടിയുമായി കുനാല്‍ രംഗത്തെത്തി. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പോലും വിജയിക്കാത്തവരാണ് തന്നെ ാേചദ്യം ചെയ്യാനെത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച സര്‍ക്കറിനോടാണ് ചോദിക്കേണ്ടതെന്നും അദദേഹം പറഞ്ഞു.

Latest