Connect with us

Business

എ ടി എമ്മില്‍ നിന്ന് 5,000 രൂപയില്‍ കൂടുതല്‍ പിന്‍വലിച്ചാല്‍ ഇനി ഫീസ് ഈടാക്കും

Published

|

Last Updated

മുംബൈ| എ ടി എമ്മില്‍ നിന്ന് 5,000 രൂപക്ക് മുകളില്‍ പിന്‍വലിച്ചാല്‍ ഫീസ് ഈടാക്കാന്‍ ആര്‍ ബി ഐ നിര്‍ദേശം. എ ടി എം വഴി കൂടുതല്‍ പണം പിന്‍വലിക്കുന്നത് നിരുത്സാഹപ്പെടുത്താനാണ് പുതിയ നീക്കം. റിസര്‍വ് ബേങ്കിന്റെ പ്രത്യേക സമതിയുടേതാണ് തീരുമാനം.

വിവരാവകാശം വഴിയുള്ള അന്വേഷണത്തിലാണ് ഇക്കാര്യം പറയുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഓരോ തവണയും 5,000 രൂപക്ക് മുകളില്‍ പിന്‍വലിക്കുമ്പോള്‍ നിശ്ചിത ഫീസ് ഈടാക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബേങ്കസ് അസോസിയേഷന്‍ ചീപ് എക്‌സിക്യൂട്ടീവ് വി ജി കണ്ണന്‍ അധ്യക്ഷനായ സമതി 2019 ഒക്ടോബര്‍ 22നാണ് റിപ്പോര്‍ട്ട് ആര്‍ ബി ഐക്ക് നല്‍കിയത്.

Latest