Connect with us

International

ലോകത്തെ കൊവിഡ് മരണം നാലര ലക്ഷത്തിന് മുകളില്‍

Published

|

Last Updated

വാഷിംഗ്ടണ്‍ | കൊവിഡ് മഹാമാരിയെ തുടര്‍ന്ന് മരിക്കുന്നവരുടേയും രോഗികളാകുന്നവരും എണ്ണം ലോകത്ത് അനിയന്ത്രിതമായി കൂടുന്നു. നാലരലക്ഷത്തില്‍പ്പരം പേരുടെ ജീവനെടുത്ത വൈറസ് പല രാജ്യങ്ങളേയും പൂര്‍ണ രോഗാവസ്തയിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. ഔദ്യോഗിക കണക്ക് പ്രകാരം 85,78,010 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 4,56,284 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം പതിനായിരങ്ങളാണ് രോഗത്തിന്റെ പിടിയിലായത്.

വൈറസ് ബാധിതരുടെ എണ്ണത്തില്‍ അമേരിക്ക തന്നെയാണ് മുന്നില്‍. അമേരിക്കയില്‍ ഇതിനകം 22,63,651 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 1,20,688 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 9,83,359 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 47869 മരണങ്ങളുണ്ടായി. റഷ്യയില്‍ 5,61,091 രോഗികളും 7660 മരണവും ഇന്ത്യയില്‍ 3,81,091 രോഗികളും 12604 മരണവുമുണ്ടായി. ബ്രിട്ടനില്‍ 42,288, സ്‌പെയിന്‍ 27,136, ഇറ്റലിയില്‍ 34,514 പേരുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്.